28 വർഷത്തെ സിനിമാ ജീവിതം... ആരാധകരോട് നന്ദി പറഞ്ഞ് കിംഗ് ഖാൻ

‘നിങ്ങളെ ആനന്ദിപ്പിക്കാന്‍ ഇത്രയധികം വര്‍ഷങ്ങള്‍ അനുവദിച്ചതിന് നന്ദി’

Last Updated : Jun 28, 2020, 05:44 PM IST
28 വർഷത്തെ സിനിമാ ജീവിതം... ആരാധകരോട് നന്ദി പറഞ്ഞ്  കിംഗ് ഖാൻ

ഇന്ത്യൻ സിനിമയുടെ തന്നെ ഇതിഹാസ താരം ഷാരൂഖ് ഖാൻ എന്ന കിംഗ് ഖാൻ തന്റെ ജൈത്ര യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 28 വർഷം തികഞ്ഞിരിക്കുകയാണ്. 1980 കളിൽ ടി വി സീരിയലുകളിൽ അഭിനയിച്ചു തുടങ്ങിയ ഷാരൂഖ് 1992 ൽ ഇറങ്ങിയ ദീവാന എന്ന ചിത്രത്തോടെ ബിഗ് സ്ക്രീനിലേക്ക് ചേക്കേറുകയും ഇന്ത്യക്കാരുടെ ഹൃദയത്തിലേക്ക് കൂടുകൂട്ടുകയുമായിരുന്നു.

സിനിമാജീവിതത്തിൽ 28 വർഷം തികഞ്ഞതിന്റെ സന്തോഷം താരം ആരാധകരുമായി പങ്കുവച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. ഈ  അവസരത്തിൽ ആരാധകർക്കും പിന്നെ തന്റെ പ്രിയപത്നി ഗൗരി ഖാനും നന്ദി പറഞ്ഞു.

 
 
 
 

 
 
 
 
 
 
 
 
 

Don’t know when my passion became my purpose and then turned into my profession. Thank u all for so many years of allowing me to entertain you. More than my professionalism I believe my passionalism will see me through many more years of service to all of you. 28 years and counting... and thank u @gaurikhan for capturing this moment.

A post shared by Shah Rukh Khan (@iamsrk) on

‘എങ്ങിനെയാണ് എന്റെ അഭിനിവേശം എന്റെ ആവശ്യമായും പിന്നീട് തൊഴിലായും മാറിയതെന്ന് അറിയില്ല. ഇത്രയധികം വര്‍ഷങ്ങള്‍ നിങ്ങളെ ആനന്ദിപ്പിക്കാന്‍ അനുവദിച്ചതിന് നന്ദി. ഞാന്‍ വിശ്വസിക്കുന്നു, ഐന്റ പ്രഫഷണലിസത്തെക്കാളധികം ഐന്റ അഭിനിവേശം കാരണം ഇനിയും കുറേ വര്‍ഷങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും. 28 വര്‍ഷം പൂര്‍ത്തിയായി, അത് തുടരുന്നു…’- ഷാരൂഖ്(Shah Rukh Khan) എഴുതി. പോസ്റ്റിനൊപ്പം നല്‍കിയിരിക്കുന്ന ഫോട്ടോ പകര്‍ത്തിയ ഭാര്യ ഗൗരിക്കും ഷാരൂഖ് നന്ദി പറയുന്നുണ്ട്.

Also Read: വനിതയുടെ മൂന്നാം വിവാഹവും വിവാദത്തിൽ, പീറ്ററിനെതിരെ മുൻഭാര്യ!!!

ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, കുച്ച് കുച്ച് ഹോതാ ഹെ,ചക് ദേ ഇന്ത്യ, ഓം ശാന്തി ഓം, കല്‍ ഹോ ന ഹോ, മേം ഹൂം ന, വീര്‍ സറ, റബ്‌നേ ബനാ ദി ജോഡി, മൈ നയിം ഈസ് ഖാന്‍, കഭി ഖുശി കഭി ഗം, കഭി അല്‍വിദ ന കഹന തുടങ്ങി നിരവധി വിജയചിത്രങ്ങള്‍ ഷാരൂഖിനെ ജനഹൃദയത്തിലെത്തിച്ചു.

ഡിഡിഎൽജെ എന്ന ചിത്രം ആയിരം ആഴ്ചകൾ തിയേറ്ററിൽ പ്രദർശിപ്പിച്ച് റെക്കോർഡ് കരസ്ഥമാക്കിയിരുന്നു.  2018ല്‍ ഇറങ്ങിയ ‘സീറോ’ക്ക് ശേഷം അദ്ദേഹത്തിന്റെ സിനിമകളൊന്നും റിലീസ് ചെയ്തിട്ടില്ല. 2000 മുതല്‍ ഷാരൂഖ് ഖാന്‍ ടെലിവിഷന്‍ അവതരണം, സിനിമ നിര്‍മ്മാണം എന്നിവയിലേക്കും തിരിഞ്ഞു. അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഡ്രീംസ് അണ്‍ലിമിറ്റഡ്, റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് എന്നീ രണ്ട് സിനിമാ നിര്‍മ്മാണ സ്ഥാപനങ്ങളും ഉണ്ട്.

Trending News