)
അഹമ്മദാബാദ്: നടൻ ബാലയുടെ മുൻ ഭാര്യ ഡോ. എലിസബത്ത് ഉദയൻ ജീവനൊടുക്കാൻ ശ്രമിച്ചു. ഇന്നലെ വൈകിട്ടോടെ അഹമ്മദാബാദിലെ ബി ജെ ആശുത്രിയില്‍ വെച്ചാണ് അമിതമായി ഗുളിക കഴിച്ച് എലിസബത്ത് ആത്മഹത്യാ ശ്രമം നടത്തിയത്. ഇതേ ആശുപത്രിയിൽ തന്നെ ഇവരെ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ ആശുപത്രിയിൽ വച്ച് ചിത്രീകരിച്ച വീഡിയോയും എലിസബത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം നടൻ ബാലയും കുടുംബവുമാണെന്നാണ് എലിസബത്ത് വീഡിയോയിൽ പറയുന്നത്. ബാലക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും പ്രയോജനമുണ്ടായില്ലെന്നും പൊലീസ് നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നും അവർ പറഞ്ഞു.
കോടതിയിലും ബാല ഹാജരാകുന്നില്ല. തന്റെ പേര് വീഡിയോയിൽ പരാമർശിക്കരുതെന്ന് കോടതി നിർദ്ദേശമുണ്ടായിട്ടും ബാല അത് തുടരുകയാണെന്നും എലിസബത്ത് ആരോപിച്ചു. വിവാഹം നടന്നില്ല എന്ന് പറയുന്നത് മാനസിക പ്രയാസം ഉണ്ടാക്കിയെന്നും വീണ്ടും പഴയ കാര്യങ്ങൾ ഓർക്കേണ്ടി വന്നത് മാനസിക സമ്മർദ്ദം കൂടാൻ കാരണമാകുന്നുവെന്നും എലിസബത്ത് വീഡിയോയിൽ വ്യക്തമാക്കുന്നു. വളരെ അവശ നിലയിലാണ് വീഡിയോയിൽ എലിസബത്ത് കാണപ്പെടുന്നത്.
എലിസബത്ത് വീഡിയോയിൽ പറയുന്നത് -
"എനിക്ക് പല കാര്യങ്ങളും സഹിക്കാൻ പറ്റുന്നുണ്ടായില്ല. തുടരെ പല ഭീഷണി വീഡിയോകളും കൗണ്ടർ കേസുകളും. കല്യാണം നടന്നിട്ടില്ലെന്നാണ് പറയുന്നത്. ഫങ്ഷനൊന്നും നടന്നിട്ടില്ല. എല്ലാം ഇമാജിനേഷൻ എന്നാണ് അവൻ പറഞ്ഞത്. പിന്നെ എന്തിനാണ് ആൾക്കാരുടെ മുന്നിൽ വച്ച് ഭാര്യയാണെന്നും അഭിമുഖങ്ങളും സ്റ്റേജ് ഷോകളുമൊക്കെ എന്തിനാണാവോ നടത്തിയതെന്ന് എനിക്കറിയില്ല. എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ (മരിക്കുകയാണെങ്കിൽ) അതിന്റെ പൂർണ ഉത്തരവാദിത്വം ആ വ്യക്തിക്കാണ്. എന്റെ പരാതി പൊലീസ് സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞ് ഞാൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതി മുകളിൽ നിന്നും താഴേക്ക് ഡിവൈഎസ്പി ഓഫീസിലേക്ക് എത്തി. ഒരു തവണ വീട്ടിൽ വന്ന് അന്വേഷിച്ചു. പിന്നീട് ഒരു വിവരവും ഇല്ല. കോടതിയിൽ കേസ് നടക്കുകയാണ്. കുറേതവണ വക്കീലും അയാളും ഹാജരായില്ല. കൗണ്ടറിൽ അയാൾ കാശൊന്നും ഇല്ലെന്നാണ് പറയുന്നത്. 250 കോടിയുടെ ആസ്തിയുള്ള ആളാണ്. ഡോക്ടർ- രോഗി ബന്ധം മാത്രമേ ഉള്ളൂ എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്". നീതിയ്ക്ക് വേണ്ടി ഞാൻ പറ്റുന്ന പോലെ പോരാടും.
"മുഖ്യമന്ത്രിക്ക് പരാതി നൽകി. കോടതയിൽ പരാതി നൽകി. എന്നിട്ടും എന്റെ നീതിയ്ക്ക് കാലതാമസം വരികയാണ്. അതെന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല. ഞാൻ ചാവുകയാണെങ്കിൽ അതിന് ഇയാൾ മാത്രമാണ് കാരണം. എന്നെ ചീറ്റ് ചെയ്തു. ശാരീരികമായി ഉപദ്രവിച്ചു. മീഡിയയിലൂടെ അപകീർത്തിപെടുത്തി. അയാൾ മാത്രമല്ല അയാളുടെ കുടുംബം മുഴുവൻ. സ്ത്രീകൾക്കാണ് നീതി കിട്ടുകയെന്ന് എപ്പോഴും പറയും. പക്ഷേ കാശുണ്ടോ, ആരാണ് വലുത് എന്നൊക്കെ നോക്കിയാണ് നീതി കിട്ടുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഈ വീഡിയോ പുറത്തുവരുമ്പോൾ എന്താവുമെന്ന് എനിക്ക് അറിയില്ല. ഞാൻ ജീവിച്ചിരിക്കുമോന്നും അറിയില്ല. പറയാണ്ട് ചത്തുകഴിഞ്ഞാൽ കാര്യമില്ലല്ലോ. ആ കല്യാണം, കല്യാണക്കുറി, ഭാര്യയെന്ന് പറഞ്ഞ് കൊണ്ട് നടന്നതും നിങ്ങളേയും കൂടി പറ്റിക്കയല്ലേ. പലകാര്യങ്ങളും തെളിവുകൾ സഹിതം പറഞ്ഞു. എന്നിട്ടും ഒരാൾ പോലും കേസ് എടുത്തില്ല".
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.