Dreamland Shortfilm: ഒറ്റപ്പെടുന്ന സ്ത്രീകളുടെ ദുരനുഭവങ്ങളുടെ കഥ പറഞ്ഞ് 'ഡ്രീം ലാൻഡ്' ഹ്രസ്വചിത്രം

തിരുവനന്തപുരത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ ഹ്രസ്വചിത്രം ഒരുക്കിയിട്ടുള്ളത്. ഒറ്റപ്പെടുന്ന സ്ത്രീകളുടെ ദുരനുഭവങ്ങളുടെ കഥയാണ് ഈ ഷോർട്ട്ഫിലിം പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 14, 2025, 05:51 PM IST
  • ഗുണ്ടകളുടെയും സന്യാസിമാരുടെയും ഉദ്യോഗസ്ഥൻമാരുടെയുമൊക്കെ വിയർപ്പ് വീണ മുറികൾ. നെടുവീർപ്പുകൾ.
  • 20 മിനിട്ട് നേരം പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന കഥാപശ്ചാത്തലം.
  • ജെകെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ പി കോശി മടുക്കമൂട്ടിലാണ് ഈ ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്.
Dreamland Shortfilm: ഒറ്റപ്പെടുന്ന സ്ത്രീകളുടെ ദുരനുഭവങ്ങളുടെ കഥ പറഞ്ഞ് 'ഡ്രീം ലാൻഡ്' ഹ്രസ്വചിത്രം

'മുറികളിൽ നിന്നും മുറികളിലേക്ക് നീങ്ങുന്ന ലൈംഗിക വ്യാപാരം. അവിടെ എത്തിയവരിൽ പണത്തിന് ശരീരം വിൽക്കുന്നവരും വീണുപോയവരും ഉണ്ട്. തിരുവനന്തപുരത്തെ മാത്രം ജീവിതമല്ലിത്.

Add Zee News as a Preferred Source

തിരുവനന്തപുരത്തിൻ്റെ പശ്ചാത്തലത്തിൽ ഒറ്റപ്പെടുന്ന സ്ത്രീകളുടെ ദുരനുഭവങ്ങളുടെ കഥ പറയുകയാണ് ബിജു ഇളകൊള്ളൂർ രചനയും സംവിധാനവും നിർവഹിച്ച ഡ്രീം ലാൻഡ് എന്ന ഹ്രസ്വചിത്രം. ഗുണ്ടകളുടെയും സന്യാസിമാരുടെയും ഉദ്യോഗസ്ഥൻമാരുടെയുമൊക്കെ വിയർപ്പ് വീണ മുറികൾ. നെടുവീർപ്പുകൾ. 20 മിനിട്ട് നേരം പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന കഥാപശ്ചാത്തലം.

ജെകെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ പി കോശി മടുക്കമൂട്ടിലാണ് ഈ ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്യാമറ പി വി രഞ്ജിത്ത്, എഡിറ്റിംഗ് മനീഷ് മോഹൻ, സംഗീതം അർജുൻ വി അക്ഷയ. കലാസംവിധാനം വിനോദ് മംഗ്ലാവിൽ

അഞ്ജു ജയപ്രകാശ്, രഞ്ജിനി, രാജേഷ് രവി, എബിൻ ജെ തറപ്പേൽ, സുരേഷ് ആർ കൃഷ്ണ, എൽ ആർ വിനയചന്ദ്രൻ, ബേബി സംസ്കൃതി തുടങ്ങിയവരാണ് അഭിനേതാക്കൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News