മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും ദൃശ്യം 3ലൂടെ വീണ്ടും ഒന്നിക്കുകയാണ്. ദൃശ്യം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന വിവരം നേരത്തെ അറിയിച്ചിരുന്നതാണ്. ഇപ്പോഴിതാ പ്രേക്ഷകരിലേക്ക് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ദൃശ്യം 3ന്റെ ഷൂട്ടിംഗ് തുടങ്ങുന്നുവെന്ന വിവരമാണ് ഇപ്പോൾ മോഹൻലാൽ അറിയിച്ചിരിക്കുന്നത്. ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂർ എന്നിവർക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് കൊണ്ടാണ് മോഹൻലാൽ ഷൂട്ടിംഗ് വിവരം അറിയിച്ചിരിക്കുന്നത്.
'ഒക്ടോബർ 2025 - ക്യാമറ വീണ്ടും ജോർജ്കുട്ടിയിലേക്ക്, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല' എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
2025 ഒക്ടോബറിൽ ദൃശ്യം 3ന്റെ ഷൂട്ടിംഗ് തുടങ്ങുകയാണ്. ദൃശ്യവും, ദൃശ്യം 2ഉം പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രങ്ങളാണ്. മൂന്നാം ഭാഗം എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകനും. ക്രൈം ത്രില്ലർ ചിത്രമായ ദൃശ്യത്തിന്റെ കഴിഞ്ഞ രണ്ട് ഭാഗങ്ങളും വലിയ വിജയം നേടിയിരുന്നു.
2013ൽ ആണ് ദൃശ്യം പുറത്തിറങ്ങിയത്. തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം വൻ വിജയമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം 2021ൽ ഒടിടി റിലീസ് ആയാണ് പുറത്തിറങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.