പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'ദൃശ്യം 3'. മലയാളത്തിൽ വൻ വിജയമായ ചിത്രമായിരുന്നു ദൃശ്യം. പിന്നാലെ അതിന്റെ അടുത്ത ഭാഗവും റിലീസ് ചെയ്ത് വമ്പൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോൾ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ആ കാത്തിരിപ്പിന് അവസാനം ആകുകയാണ്. ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം നിരവധി ഇന്ത്യൻ ഭാഷകളിലേക്ക് ഇത് റീമേക്ക് ചെയ്തിരുന്നു.
മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന മൂന്നാം ഭാഗത്തിനായി ആരാധകർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഏപ്രിലിൽ ഉണ്ടാകുമെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ്. ഏപ്രിൽ 2ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 43 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ടീസർ പങ്കുവെച്ച് കൊണ്ടാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
'വർഷങ്ങൾ കടന്നുപോയി. എന്നാൽ ഭൂതകാലം കടന്നുപോയിട്ടില്ല' എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ റിലീസ് ടീസർ പങ്കുവെച്ചിരിക്കുന്നത്. മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
Also Read: Mollywood Times: ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 'മോളിവുഡ് ടൈംസ്'; മെയ് 15ന് തിയേറ്ററിലേക്ക്
അതേസമയം അജയ് ദേവ്ഗൺ നായകനാകുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഒക്ടോബറിൽ റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് വിവരം. മലയാളത്തിൽ മുരളി ഗോപി അവതരിപ്പിച്ച ഐ.ജി തോമസ് ബാസ്റ്റിൻ എന്ന കരുത്തുറ്റ കഥാപാത്രത്തെ ഹിന്ദിയിൽ ചെയ്യേണ്ടിയിരുന്നത് അക്ഷയ് ഖന്നയായിരുന്നു. എന്നാൽ താരം ചിത്രത്തിൽ നിന്ന് പിന്മാറിയത് ആരാധകർക്കിടയിൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









