)
ദൃശ്യം 3ന്റെ ഓരോ അപ്ഡേറ്റുകൾക്കായും കാത്തിരിക്കുകയാണ് പ്രേക്ഷകർ. ദൃശ്യം, ദൃശ്യം 2 എന്നീ രണ്ട് ചിത്രങ്ങളുടെയും വിജയം തന്നെയാണ് ഇതിന് കാരണം. അത്രയധികം പ്രേക്ഷകരെ ത്രില്ലടിപ്പിച്ച രണ്ട് ചിത്രങ്ങളായിരുന്നു ഇവ രണ്ടും. അതിനൊരു മൂന്നാം ഭാഗം വരുമ്പോൾ അത് എങ്ങനെയുണ്ടാകും എന്നറിയാൻ പ്രേക്ഷകർ വലിയ ആകാംക്ഷയിലാണ്. എന്തൊക്കെ സസ്പെൻസുകൾ, എന്തൊക്കെ ട്വിസ്റ്റുകൾ ആ ചിത്രത്തിൽ വരുമെന്നാണ് ഓരോ പ്രേക്ഷകനും ചിന്തിക്കുക.
ചിത്രത്തിന്റെ ഷൂട്ടിങ് നാളെ മുതൽ തുടങ്ങുകയാണ്. മോഹൻലാൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് നാളെ ദൃശ്യം 3ന്റെ ഷൂട്ട് തുടങ്ങുമെന്ന് മോഹൻലാൽ അറിയിച്ചത്.
അതേസമയം ദൃശ്യം 3 ഒരു ത്രില്ലറല്ല എന്നാണ് സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കുന്നത്. സിനിമ കാണുമ്പോൾ പ്രേക്ഷകർക്ക് അത് മനസിലാകുമെന്നും അദ്ദേഹം പറയുന്നു. ജോർജ് കുട്ടിയുടെ കുടുംബത്തിന് സംഭവിക്കേണ്ട സ്വാഭാവിക കഥയാണ് ഇത്.
2013ൽ ആണ് ദൃശ്യം പുറത്തിറങ്ങിയത്. തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം വൻ വിജയമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം 2021ൽ ഒടിടി റിലീസ് ആയാണ് പുറത്തിറങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.