)
പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഡ്യൂഡ്. റൊമാന്റിക് ഫൺ എന്റര്ഡടെയ്നറായി ഹിറ്റ് സ്വന്തമാക്കിയ ചിത്രം 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. തുടർച്ചയായി പ്രദീപിന്റെ മൂന്നാമത്തെ ചിത്രമാണ് 100 കോടി ക്ലബിൽ കേറുന്നത്. തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി മാറിയ ചിത്രം ഒടിടിയിലേക്ക് എത്തുകയാണെന്നാണ് റിപ്പോർട്ട്.
നവംബർ 14 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക. തിയേറ്റർ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്. മമിതയുടെ തമിഴിലെ ആദ്യ നൂറ് കോടിയാണ് ഡ്യൂഡ്. ഈ ചിത്രത്തിന് പിന്നാലെ മമിതയ്ക്ക് വലിയ സ്വീകാര്യതയാണ് തമിഴിൽ ലഭിക്കുന്നത്.
ചിത്രത്തിൽ അഗൻ എന്ന കഥാപാത്രത്തെയാണ് പ്രദീപ് രംഗനാഥൻ അവതരിപ്പിച്ചത്. കുരൽ എന്ന കഥാപാത്രമായി മമിത ബൈജുവും എത്തി. ശരത് കുമാറും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്തത്. സായ് അഭ്യങ്കർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം ഈണം നൽകിയത്. ഗാനങ്ങളെല്ലാം തന്നെ വൻ ഹിറ്റായിരുന്നു.
മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിരിക്കുന്നത്. നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളായുള്ളത്. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.