മലയാളത്തിന്റെ അഭിമാനമായ ദുൽഖർ സൽമാൻ തെലുങ്കിലും തന്റെ അശ്വമേധം തുടരുകയാണ്. ഇപ്പോഴിതാ പുരസ്കാരത്തിന്റെ രൂപത്തിലും ദുൽഖർ അവിടെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. തെലങ്കാന സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ആണ് ദുൽഖർ സൽമാൻ സ്വന്തമാക്കിയിരിക്കുന്നത്.
വെങ്കി അറ്റ്ലൂരി എഴുതി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലക്കി ഭാസ്കറിലെ പ്രകടനത്തിലൂടെ ആണ് തെലങ്കാന സംസ്ഥാന പുരസ്‍കാരം ദുൽഖർ സൽമാൻ സ്വന്തമാക്കിയത്. ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ 14 വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്.
2024 ൽ റിലീസ് ചെയ്ത സിനിമകൾക്കായുള്ള പുരസ്‍കാരങ്ങളിൽ നാലെണ്ണമാണ് ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്ക്കർ സ്വന്തമാക്കിയത്. മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‍കാരങ്ങളാണ് ലക്കി ഭാസ്കറിന് ലഭിച്ചത്. മികച്ച എഡിറ്റർക്കുള്ള അവാർഡ് ഈ ചിത്രത്തിലൂടെ നവീൻ നൂലി നേടിയപ്പോൾ, മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ഇതിലൂടെ സ്വന്തമാക്കിയത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ വെങ്കി അറ്റ്ലൂരിയാണ്.
തെലുങ്കിൽ മാത്രമായിരുന്നില്ല, ലക്കി ഭാസ്കർ പാൻ ഇന്ത്യ തലത്തിൽ തന്നെ സൂപ്പർ ഹിറ്റ് ആയി മാറിയിരുന്നു. പിന്നീട് ഒടിടിയിൽ എത്തിയപ്പോഴും സിനിമയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. തെലുങ്കിവെ കൂടാതെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തതിരുന്നു. ലക്കി ഭാസ്കർ കേരളത്തിലും ഗൾഫിലും തീയേറ്ററുകളിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആയിരുന്നു.
ബോക്സ് ഓഫീസിൽ ലക്കി ഭാസ്കർ നേടിയത്111.90 കോടി രൂപയായിരുന്നു. ദുൽകറിന്റെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ലക്കി ഭാസ്കർ. 2022 ലും തെലുങ്കിൽ ദുൽഖർ മിന്നും വിജയം നേടിയിരുന്നു. സീതാരാമം ആയിരുന്നു ആ ചിത്രം. പാൻ ഇന്ത്യ തലത്തിൽ ഹിറ്റ് ആയ സിനിമ 100 കോടി രൂപ ബോക്സ് ഓഫീസ് കളക്ഷനും സ്വന്തമാക്കി. തെലുങ്കിൽ രണ്ട് 100 കോടി ചിത്രങ്ങളുള്ള ഏക അന്യഭാഷാ നടനും ദുൽഖർ സൽമാൻ തന്നെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









