Kaantha Movie: ദുൽഖർ സൽമാൻ-സെൽവമണി സെൽവരാജ് ചിത്രം; 'കാന്ത'യിലെ സമുദ്രക്കനിയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

Kaantha Movie Samuthirakani Poster: ദുൽഖർ സൽമാന് ഒപ്പം വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് സമുദ്രക്കനി കാന്തയിൽ അവതരിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 26, 2025, 03:02 PM IST
  • സെൽവമണി സെൽവരാജ് ആണ് കാന്ത സംവിധാനം ചെയ്യുന്നത്
  • 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന
Kaantha Movie: ദുൽഖർ സൽമാൻ-സെൽവമണി സെൽവരാജ് ചിത്രം; 'കാന്ത'യിലെ സമുദ്രക്കനിയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന കാന്തയുടെ പുതിയ അപ്ഡേഷൻ പുറത്ത്. ചിത്രത്തിൽ സമുദ്രക്കനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കി. അദ്ദേഹത്തിന്റെ ജന്മദിനത്തിലാണ് സിനിമയുടെ അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

Add Zee News as a Preferred Source

ദുൽഖർ സൽമാന് ഒപ്പം വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് സമുദ്രക്കനി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധ നേടി. സെൽവമണി സെൽവരാജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് പാൻ ഇന്ത്യൻ ചിത്രമായ കാന്ത നിർമിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

ALSO READ: ബോക്സ്ഓഫീസിൽ 'ടോപ് ​ഗിയറിൽ' 'തുടരും'; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്

'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധേയനായ തമിഴ് സംവിധായകനാണ് സെൽവമണി സെൽവരാജ്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ദുൽഖർ സൽമാൻ, സമുദ്രക്കനി എന്നിവർക്കൊപ്പം റാണ ദഗ്ഗുബതി, ഭാഗ്യശ്രീ ബോർസെ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മലയാളത്തിൽ മികച്ച ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസിനെത്തും. ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്. സംഗീതം- ഝാനു ചന്റർ. എഡിറ്റർ-  ലെവെലിൻ ആന്റണി ഗോൺസാൽവേസ്. കലാസംവിധാനം- രാമലിംഗം. വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ- ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News