ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രത്തിൻ്റെ ലോഗോ പുറത്തുവിട്ടു. മലയാളത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിൻ്റെ ലോഗോ പുറത്തിറക്കുന്നത്. ചിത്രത്തിൻ്റെ ലോഗോ "They Live Among Us" (അവർ നമ്മുടെ ഇടയിൽ ജീവിക്കുന്നു) എന്ന ടാഗ് ലൈനോടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.
അരുൺ ഡൊമിനിക് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്‌ലനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തെ കുറിച്ച് പ്രേക്ഷകരിൽ ഏറെ ആകാംക്ഷ നിറക്കുന്ന വിധത്തിലാണ് ചിത്രത്തിന്റെ ലോഗോ റിലീസ് ചെയ്തിരിക്കുന്നത്.
ALSO READ: രാഘവ ലോറൻസിനോട് കൊമ്പ് കോർത്ത് നിവിൻ പോളി; ലോകേഷ് കനകരാജ് ചിത്രം ബെൻസിൽ വാൾട്ടറായി നിവിൻപോളി
മലയാളി പ്രേക്ഷകർ ഇന്നോളം കാണാത്ത ഒരു കഥാ പശ്ചാത്തലവും ചില രഹസ്യങ്ങളും ദുരൂഹതകളും ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നുവെന്നാണ് ലോഗോ റിലീസ് ചെയ്യുന്ന വീഡിയോയും അതിൻ്റെ പശ്ചാത്തല സംഗീതവും സൂചിപ്പിക്കുന്നത്. നമ്മുടെ സങ്കൽപ്പങ്ങൾക്കും ചിന്തകൾക്കും അതീതമായ ഒരു ശക്തിയുടെ സാന്നിധ്യവും സൂചനയും ഇത് നൽകുന്നുണ്ട്.
അരുൺ കുര്യൻ, ചന്ദു സലിം കുമാർ, ശാന്തി ബാലചന്ദ്രൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒന്നിലധികം ഭാഗങ്ങളിൽ എത്തുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ഈ ചിത്രമെന്നും സൂചനകളുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO READ: സാമ്പ്രാണി പെൺതിരി ; വെറൈറ്റി ഗാനവുമായി 'വ്യസനസമേതം ബന്ധുമിത്രാദികൾ'
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് നിമിഷ് രവിയാണ്. എഡിറ്റർ- ചമൻ ചാക്കോ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി. അഡീഷണൽ തിരക്കഥ- ശാന്തി ബാലചന്ദ്രൻ. പ്രൊഡക്ഷൻ ഡിസൈനർ- ബംഗ്ലാൻ. കലാസംവിധായകൻ- ജിത്തു സെബാസ്റ്റ്യൻ.
മേക്കപ്പ്- റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈനർ- മെൽവി ജെ, അർച്ചന റാവു. സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ. ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ. പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ, വിനോഷ് കൈമൾ. ചീഫ് അസോസിയേറ്റ്- സുജിത്ത് സുരേഷ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









