ആകാംക്ഷ നിറച്ച് 'ഈട' ടീസര്‍

ഷെയ്ന്‍ നിഗം, നിമിഷാ സജയന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'ഈട'യുടെ ടീസര്‍ എത്തി. ഇരുതാരങ്ങളും കൈമാറുന്ന സംഭാഷങ്ങളാണ് ടീസറിന്‍റെ കൗതുകം. ജനുവരിയില്‍ ചിത്രം തിയ്യറ്ററുകളിലെത്തും. 

Last Updated : Nov 27, 2017, 09:12 PM IST
ആകാംക്ഷ നിറച്ച് 'ഈട' ടീസര്‍

ഷെയ്ന്‍ നിഗം, നിമിഷാ സജയന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'ഈട'യുടെ ടീസര്‍ എത്തി. ഇരുതാരങ്ങളും കൈമാറുന്ന സംഭാഷങ്ങളാണ് ടീസറിന്‍റെ കൗതുകം. ജനുവരിയില്‍ ചിത്രം തിയ്യറ്ററുകളിലെത്തും. 

രാജീവ് ചിത്രങ്ങളുടെ എഡിറ്ററും ദേശീയ പുരസ്‌കാര ജേതാവുമായ ബി അജിത് കുമാറിന്‍റെ ആദ്യ സംവിധാന സംരംഭമാണ് 'ഈട'. അജിത് കുമാറിന്‍റേതാണ് ചിത്രത്തിന്‍റെ കഥയും. 

മലബാറിനെ പശ്ചാത്തലമാക്കിയെടുക്കുന്ന ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കണ്ണൂര്‍ കോഴിക്കോട് ഭാഗങ്ങളില്‍ 'ഇവിടെ' എന്നതിന് പകരം ഉപയോഗിക്കുന്ന വാക്കാണ് 'ഈട'. ഷെയ്ന്‍ നിഗം, നിമിഷാ സജയന്‍ എന്നിവര്‍ക്കൊപ്പം ദേശീയ പുരസ്കാര ജേതാവ് സുരഭി ലക്ഷ്മി, അലന്‍സിയവര്‍, മണികണ്ഠന്‍, സുധി കോപ്പ, സുജിത് ശങ്കര്‍ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

സൗബിന്‍ ഷാഹിര്‍ ചിത്രം പറവയാണ് ഷെയ്ന്‍ നിഗമിന്‍റെ ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം. ഷെയ്നിന്‍റെ കഥാപാത്രത്തിന് മികച്ച പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നു. ദിലീഷ് പോത്തന്‍റെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ഗംഭീരന്‍ പ്രകടനം കാഴ്ച വച്ച നിമിഷാ സജയന്‍റെ രണ്ടാമത്തെ ചിത്രമാണ് 'ഈട'.  

Trending News