)
മലയാളികൾ മാത്രമല്ല, ഇന്ത്യ മുഴുവനും അതുമല്ലെങ്കിൽ ലോകം മുഴുവനും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മാർച്ച് 27ന് ചിത്രം റിലീസ് ചെയ്യും. ലുസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായെത്തുന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിന്റെ എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണ് സിനിമയുടെ ടിക്കറ്റുകൾ അതിവേഗം വിറ്റഴിയുന്നത്. 9 മണിക്കാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. ചൂടപ്പംപോലെ ടിക്കറ്റുകൾ വിറ്റഴിയുന്നു എന്ന് തന്നെ പറയാം. ബുക്കിംഗ് സൈറ്റുകൾ നോക്കിയാൽ ഇത് വ്യക്തമാകും.
ബുക്കിംഗ് തുടങ്ങി മിനിറ്റുകൾക്കുള്ളിൽ പലയിടത്തും തിയേറ്റർ ഫുൾ ആയിക്കഴിഞ്ഞു. ബുക്കിംഗ് തുടങ്ങിയെന്ന് അറിയിച്ചുകൊണ്ട് പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്കിംഗ് സൈറ്റുകൾ ക്രാഷ് ആയി എന്നാണ് ആരാധകർ ഈ പോസ്റ്റിന് താഴെ കമന്റ് നൽകിയിരിക്കുന്നത്. ഫസ്റ്റ് ഡേ മാത്രമല്ല തുടർന്നുള്ള ദിവസങ്ങളിലും പലയിടത്തും ബുക്കിംഗ് ആയിക്കഴിഞ്ഞു. എന്നാൽ പലയിടത്തും ബുക്കിംഗ് തുടങ്ങിയില്ലെന്ന പരാതികളും ഉയരുന്നുണ്ട്. ഏതായാലും ചിത്രത്തിന്റെ റിലീസിനായി പ്രേക്ഷകരുടെ കാത്തിരിപ്പ് എത്രത്തോളമുണ്ടെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്.
അതേസമയം എമ്പുരാന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ താൻ ആരാധകർക്കൊപ്പം കാണുമെന്ന് നടൻ മോഹൻലാൽ അറിയിച്ചിരിക്കുകയാണ്. കൊച്ചിയിൽ രാവിലെ 6 മണിക്ക് ഷോ കാണുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്നലെ നടന്ന ഐമാക്സ് ട്രെയിലർ റിലീസ് ഈവന്റിൽ ആയിരുന്നു നടന്റെ പ്രതികരണം. എമ്പുരാൻ വെറുമൊരു സിനിമ അല്ലെന്നും തങ്ങളുടെ ചോരയും വിയർപ്പുമാണെന്നും ബാക്കി എല്ലാം ദൈവം തീരുമാനിക്കട്ടെ എന്നും മോഹൻലാൽ പറഞ്ഞു. സിനിമയെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്നും ചിത്രം പ്രേക്ഷകരോട് നേരിട്ട് അത് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കഴിഞ്ഞ 47 വർഷമായി ഇന്റസ്ട്രിയിലുള്ള ആളാണ് ഞാൻ. എമ്പുരാൻ പോലൊരു സിനിമ ചെയ്യുക എന്നത് അത്ര എഴുപ്പമുള്ള കാര്യമല്ല. റിയൽ പാൻ ഇന്ത്യൻ ചിത്രമാണിത്. എമ്പുരാൻ ഒരു മാജിക്കാണ്. ആ സിനിമ ചെയ്തതിന് പൃഥ്വിരാജിനോട് നന്ദി പറയുകയാണ്. ഇതൊരു സിനിമ മാത്രമല്ല. ഞങ്ങളുടെ ചോരയും വിയർപ്പുമാണ്. ഇതിൽപരം എമ്പുരാനെ കുറിച്ച് ഒന്നും പറയാനില്ല. കാരണം ഞങ്ങളുടെ സിനിമ നിങ്ങളോട് സംസാരിക്കും. കേരളം ഒരു ചെറിയ ഇന്റസ്ട്രിയാണ്. പക്ഷേ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ആദ്യത്തെ സിനിമ സ്കോപ്, 70 എംഎം, ത്രീഡി, ഇപ്പോൾ മലയാളത്തിലെ ആദ്യ ഐമാക്സ് സിനിമ. സിനിമയ്ക്ക് പ്രേക്ഷകർ നൽകിയിരിക്കുന്ന പിന്തുണ വളരെ വലുതാണ്. അവർ എമ്പുരാനായി കാത്തിക്കുകയാണ്. ഇതൊരു മാജിക്കാണ്. ബാക്കിയെല്ലാം ദൈവം തീരുമാനിക്കട്ടെ', മോഹൻലാൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.