Empuraan Movie: 'ഈ വർഷം അവന്റേത്'; പുതിയ റെക്കോർഡിട്ട് 'എമ്പുരാൻ', 2025ലെ ഏറ്റവും വലിയ ഇന്ത്യൻ ഓപ്പണർ

വിവാദങ്ങൾക്കിടയിലും പുതിയ റോക്കോർഡിട്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ് ചിത്രം എമ്പുരാൻ  

Written by - Zee Malayalam News Desk | Last Updated : Mar 31, 2025, 07:16 PM IST
  • മോഹൻലാൽ, പൃഥ്വിരാജ്, ആശിർവാദ് തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
  • ഈ വർഷം അവന്റേത് മാത്രം എന്ന ക്യാപ്ഷനൊപ്പം ഒരു പോസ്റ്റർ കൂടി പങ്കുവെച്ചിട്ടുണ്ട്.
Empuraan Movie: 'ഈ വർഷം അവന്റേത്'; പുതിയ റെക്കോർഡിട്ട് 'എമ്പുരാൻ', 2025ലെ ഏറ്റവും വലിയ ഇന്ത്യൻ ഓപ്പണർ

കൊച്ചി: വിവാദങ്ങൾക്കിടയിലും വലിയ ഹിറ്റ് സ്വന്തമാക്കി എമ്പുരാൻ. പുതിയ റെക്കോർഡിട്ടിരിക്കുകയാണ് ചിത്രം. 2025ലെ ഏറ്റവും വലിയ ഇന്ത്യൻ ഓപ്പണറായി മാറിയിരിക്കുകയാണ് എമ്പുരാൻ. മോഹൻലാൽ, പൃഥ്വിരാജ്, ആശിർവാദ് തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ വർഷം അവന്റേത് മാത്രം എന്ന ക്യാപ്ഷനൊപ്പം ഒരു പോസ്റ്റർ കൂടി പങ്കുവെച്ചിട്ടുണ്ട്.  

Add Zee News as a Preferred Source

അതേസമയം എമ്പുരാന്റെ റീ എഡിറ്റഡ് വേർഷൻ തിയേറ്ററുകളിലെത്താൻ വൈകും. എഡിറ്റ് ചെയ്ത വേർഷൻ ഇന്ന് തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഇത് വൈകും. പുതിയ പതിപ്പ് നാളെ പ്രദർശനത്തിനെത്തുമെന്നാണ് വിവരം. 

ചിത്രത്തെ പിന്തുണച്ച് നടൻ ആസിഫ് അലി രം​ഗത്തെത്തിയിരുന്നു. സിനിമയെ സിനിമയായി കാണണമെന്ന് താരം പറഞ്ഞു. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇതൊരു എന്റർടൈൻമെന്റ് ആണ്. അതിനെ ആ നിലയിൽ കാണണം. നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്ന് കല്ലെറിയുകയാണ് ചെയ്യുന്നത്. ഇതിന്റെ മറ്റൊരു വകഭേദമാണ് സമൂഹ മാധ്യമങ്ങളിൽ കാണുന്നത്. സൈബർ ആക്രമണം, അത് അനുഭവിക്കുന്നവർക്കേ മനസ്സിലാകൂവെന്നും താരം കൂട്ടിച്ചേർത്തു. ന്യായം എവിടെയോ അതിനൊപ്പം നിൽക്കുമെന്നും ആസിഫ് പറഞ്ഞു. സിനിമ തുടങ്ങും മുൻപ് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്പികമാണെന്നും എഴുതിക്കാണിക്കാറുണ്ട്. അത് അങ്ങനെ തന്നെ കാണാൻ നമുക്ക് സാധിക്കണം. സിനിമയുടെ സ്വാധീനം എത്രത്തോളം ആയിരിക്കണം എന്ന് തീരുമാനിക്കേണ്ടത് നമ്മളാണെന്നും ആസിഫ് പറഞ്ഞു.

Also Read: Re-Edited Empuraan: റീ എഡിറ്റഡ് 'എമ്പുരാൻ' എത്താൻ വൈകും; അണിയറക്കാർ പറയുന്ന കാരണം ഇതാണ്!

 

എമ്പുരാനെതിരെ സംഘപരിവാര്‍ അനുകൂലികളുടെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ പല രംഗങ്ങളും നീക്കാനും ചില തിരുത്തലുകള്‍ വരുത്താനും നിര്‍മാതാക്കാള്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം മോഹന്‍ലാല്‍ തന്നെ തന്റെ ഖേദപ്രകടനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. സിനിമയില്‍ മാറ്റങ്ങള്‍ വരുത്തും എന്ന പ്രഖ്യാപനത്തിന് പിന്നാലെ എമ്പുരാന്റെ ബുക്കിങ്ങില്‍ വലിയ മുന്നേറ്റം കണ്ടിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ തിയേറ്ററുകളിൽ പ്രേക്ഷകരുടെ തള്ളിക്കയറ്റം ആയിരുന്നു. ആ​ഗോള കളക്ഷനിൽ 150 കോടി പിന്നിട്ടിരിക്കുകയാണ് എമ്പുരാൻ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News