എമ്പുരാൻ സിനിമ തിയേറ്ററുകളിലെത്തി 6 ദിവസം പിന്നിടുമ്പോൾ ആഗോള കളക്ഷനിൽ വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വെറും 5 ദിവസത്തിനുള്ളിൽ ചിത്രം 200 കോടി ക്ലബിലാണ് പ്രവേശിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നത്തെ എമ്പുരാൻ കളക്ഷനിൽ അൽപം ഇടിവാണ് കാണുന്നത്. വിവാദങ്ങൾക്കിടെ ഇന്ത്യയിൽ നിന്ന് ₹ 77.2 കോടിയാണ് ചിത്രം നേടിയതെന്നാണ് ട്രെഡ് അനലിസ്റ്റ് സാക്നിൽക് പറയുന്നത്.
സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, എമ്പുരാൻ ഇന്ത്യയിൽ മികച്ച ഓപ്പണിംഗാണ് നേടിയത്. മാർച്ച് 27, വ്യാഴാഴ്ച 21 കോടി, വെള്ളിയാഴ്ച 11 കോടി, ശനിയാഴ്ച 13.25 കോടി, ഞായറാഴ്ച 13.65 കോടി എന്നിങ്ങനെയാണ് നേടിയത് ചിത്രം സ്വന്തമാക്കിയത്. തിങ്കളാഴ്ച 18.32% ഇടിവാണ് ചിത്രത്തിന്റെ കളക്ഷനിൽ രേഖപ്പെടുത്തിയത്. 11.15 കോടിയാണ് മാർച്ച് 31ന് നേടിയത്. തുടർന്ന് 6ാം ദിവസമായ ഇന്ന് ചൊവ്വാഴ്ച, ചിത്രം 7.05 കോടി നേടിയതായി കണക്കാക്കപ്പെടുന്നു, ഇതോടെയാണ് കളക്ഷൻ 77.2 കോടിയിലെത്തിയത്.
2019-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ തുടർച്ചയാണ് എമ്പുരാൻ. മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി അഥവാ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ടോവിനോ തോമസ്, മഞ്ജു വാര്യർ, അഭിമന്യു സിംഗ് എന്നിവരും ഇതിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
അതേസമയം എമ്പുരാനിൽ ഇതുവരെ പുറത്തുവിടാത്ത സസ്പെൻസ് പൊളിച്ചിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ള അണിയറപ്രവർത്തകർ. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം ചെയ്തത് പ്രണവ് മോഹൻലാൽ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് സസ്പെൻസ് പൊളിച്ചിരിക്കുന്നത്.
15ാമത്തെ വയസിൽ ഫാദർ നെടുമ്പള്ളിയുടെ അടുത്ത് നിന്നും കാണാതായ സ്റ്റീഫൻ, പിന്നീടുള്ള 26 വർഷങ്ങൾ എവിടെയായിരുന്നുവെന്നൊരു ചോദ്യം ആദ്യ ഭാഗമായ ലൂസിഫർ ചോദിക്കുന്നുണ്ട്. ഇതിനുള്ള ഉത്തരമാണ് പ്രണവ് ചെയ്ത കഥാപാത്രത്തിലൂടെ നൽകിയിരിക്കുന്നത്. ബോംബെ അധോലോകത്തേയ്ക്ക് പ്രവേശിക്കുന്ന യുവാവായ സ്റ്റീഫനെയാണ് പ്രണവ് അവതരിപ്പിച്ചിരിക്കുന്നത്. ഇനിയും ഇത്തരത്തിൽ ഒട്ടേറെ സസ്പെൻസ് കഥാപാത്രങ്ങൾ ചിത്രത്തിലുണ്ടാകും. ചിത്രം കണ്ടവർക്ക് ഇത് സസ്പെൻസ് അല്ലെങ്കിലും, കാണാത്തവരുടെ മുൻപിൽ സർപ്രൈസ് പൊളിഞ്ഞിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









