എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയതിന് മിനിറ്റുകൾക്കുള്ളിൽ തന്നെ ടിക്കറ്റുകൾ എല്ലാം സോൾഡ് ഔട്ടായ കാഴ്ച നമ്മൾ കണ്ടതാണ്. ഇപ്പോൾ മറ്റൊരു നേട്ടം കൂടി ചിത്രം നേടിയിരിക്കുകയാണ്. റെക്കോർഡുകൾ തിരുത്തികുറിച്ചിരിക്കുകയാണ് എമ്പുരാൻ. ബുക്കിംഗ് തുടങ്ങി ഒരു മണിക്കൂറിൽ എമ്പുരാൻ തകർത്തത് ജവാന്റെയും ലിയോയുടെയും പുഷ്പ 2 വിന്റേയും റെക്കോർഡുകളാണ്. ഒരു മണിക്കൂറിൽ 93000ൽ അധികം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ സിനിമയിൽ ഇതുവരെ ഏറ്റവും അധികം പ്രീസെയിൽ കളക്ഷൻ നേടിയത് ഷാരൂഖ് ഖാന്റെ ജവാനാണ്. 85000 ടിക്കറ്റുകളായിരുന്നു ജവാൻ വിറ്റിരുന്നത്. വിജയ് ചിത്രം ലിയോ ആയിരുന്നു ആദ്യ ദിന അഡ്വാൻസ് ബുക്കിംഗിൽ രണ്ടാമതുള്ളത്. 82000ൽ അധികം ടിക്കറ്റുകൾ വിറ്റുപോയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 80000ത്തോളം ടിക്കറ്റുകൾ വിറ്റഴിച്ച് അല്ലു അർജുന്റെ പുഷ്പ 2 ആയിരുന്നു മൂന്നാം സ്ഥാനത്ത്. ഈ ചിത്രങ്ങളെ മറികടന്നിരിക്കുകയാണ് എമ്പുരാൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









