Empuraan controversy: എമ്പുരാൻ വിവാദം, മോഹൻലാലിന്റെ ഖേദപ്രകടനം; ഫാൻസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി രാജിവച്ചു

Mohanlal Apologize: ഫാൻസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി രാജിവച്ചു. മോഹൻലാൽ ഫാൻസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനുരാജ് ആണ് രാജിവച്ചത്.

Written by - Zee Malayalam News Desk | Last Updated : Mar 31, 2025, 12:54 PM IST
  • ചിത്രത്തിന്റെ റീ സെൻസർ ചെയ്ത പതിപ്പ് ഇന്ന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും
  • എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി ആർഎസ്എസ്, ബിജെപി പ്രതിഷേധം ശക്തമായിരുന്നു
Empuraan controversy: എമ്പുരാൻ വിവാദം, മോഹൻലാലിന്റെ ഖേദപ്രകടനം; ഫാൻസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി രാജിവച്ചു

വിവാദം അവസാനിക്കാതെ മോഹൻലാൽ ചിത്രം എമ്പുരാൻ. മോഹൻലാൽ ഖേദപ്രകടനം നടത്തുകയും ചിത്രം റീ സെൻസർ ചെയ്ത് പ്രദർശിപ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഫാൻസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി രാജിവച്ചു. മോഹൻലാൽ ഫാൻസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനുരാജ് ആണ് രാജിവച്ചത്.

Add Zee News as a Preferred Source

രാജിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല. അതേസമയം, മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിനെ തുടർന്നാണ് രാജിയെന്നാണ് സൂചന. ചിത്രത്തിന്റെ റീ സെൻസർ ചെയ്ത പതിപ്പ് ഇന്ന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി ആർഎസ്എസ്, ബിജെപി പ്രതിഷേധം ശക്തമായിരുന്നു.

Mohanlal Facebook Post: 'ലൂസിഫർ' ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക്  ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ  ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ട്  നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു...
സ്നേഹപൂർവ്വം മോഹൻലാൽ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News