Empuraan Movie: 'എമ്പുരാൻ' മൂന്നാം ദിനം നേടിയത് 8 കോടിയിലധികം; ഓൺലൈനിലൂടെ ബുക്ക് ചെയ്തത് 2 ലക്ഷം ടിക്കറ്റ്

Empuraan Movie: മോഹൻലാൽ ചിത്രം എമ്പുരാൻ ആഗോളതലത്തിൽ കുതിപ്പ് തുടരുകയാണ്

Written by - Zee Malayalam News Desk | Last Updated : Mar 30, 2025, 01:30 PM IST
  • 48 മണിക്കൂറിനുള്ളിൽ 100 കോടി നേടിയ ചിത്രം മൂന്നാം ദിനമായ ഞായറാഴ്ച്ച മാത്രം നേടിയത് 8.20 കോടി രൂപയാണ്.
  • ഓൺലൈനിലൂടെ മാത്രം 2 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
Empuraan Movie: 'എമ്പുരാൻ' മൂന്നാം ദിനം നേടിയത് 8 കോടിയിലധികം; ഓൺലൈനിലൂടെ ബുക്ക് ചെയ്തത് 2 ലക്ഷം ടിക്കറ്റ്

മോഹൻലാൽ ചിത്രം എമ്പുരാൻ ആഗോളതലത്തിൽ കുതിപ്പ് തുടരുകയാണ്. 48 മണിക്കൂറിനുള്ളിൽ 100 കോടി നേടിയ ചിത്രം മൂന്നാം ദിനമായ ഞായറാഴ്ച്ച മാത്രം നേടിയത് 8.20 കോടി രൂപയാണ്. ഓൺലൈനിലൂടെ മാത്രം 2 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്നതിനിടെ എമ്പുരാൻ കാണാൻ തിയറ്ററുകളിൽ ജനപ്രവാഹമാണ് എത്തുന്നത്. വ്യാഴാഴ്ച റിലീസ് ചെയ്ത സിനിമയിലെ ചില രംഗങ്ങൾ വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. എമ്പുരാൻ സിനിമയിലെ വിവാദമായ രംഗങ്ങൾ ഒഴിവാക്കി പുതിയ പതിപ്പ് അടുത്ത ആഴ്ച തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. 

Add Zee News as a Preferred Source

സിനിമയിലെ പതിനേഴിലധികം രംഗങ്ങൾ ഒഴിവാക്കുകയും ചില വാക്കുകൾ മ്യൂട്ട് ചെയ്യുകയും ചെയ്യും എന്നാണ് സൂചന. സിനിമയിലെ പ്രധാന വില്ലന്റെ പേരും മാറ്റേണ്ടി വരും. കലാപത്തിന്റ കൂടുതൽ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരും. ചില രംഗങ്ങൾ മാറ്റാനും ഏതാനും പരാമർശങ്ങൾ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. വീക്കെൻഡും ഈദ് അവധിയും ഒരുമിച്ച് വന്നതോടെ കുടുംബ പ്രേക്ഷകർ ഉൾപ്പടെയുള്ളവർ എമ്പുരാൻ കണ്ട് അവധി ആഘോഷിക്കാൻ എത്തുകയാണ്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News