Empuraan First Day Collection: മലയാള സിനിമാചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ ആദ്യ ദിവസം തന്നെ ഇത്രയും ഉയർന്ന കളക്ഷൻ സ്വന്തമാക്കുന്നത്.

മലയാള സിനിമ ലോകം അത്രയേറെ കാത്തിരിപ്പോടെ ഇരു്ന സിനിമ ആണ് പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാന്. ഒടുവില്‍ തീയേറ്ററില്‍ എത്തിയപ്പോള്‍ വന്‍ വിജയത്തിലേക്കാണ് സിനിമയുടെ പോക്ക് എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലോകമെ്പാടുമുള്ള തീയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്തത് മാര്‍ച്ച് 27, വ്യാഴാഴ്ച ആയിരുന്നു.
മലയാളത്തില്‍ രണ്ടാമതായി 100 കോടി കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമായിരുന്നു ലൂസിഫര്‍. ലൂസിഫറിന്റെ രണ്ടാം ഭാഗം അത്രയേറെ ശ്രദ്ധയോടെ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍ഡസ്ട്രി ടാക്കര്‍ ആയ സാക്നില്‍ക്ക് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം, ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് എമ്പുരാന് സ്വന്തമാക്കിയിരിക്കുന്നത് 22 കോടി രൂപയാണ്.
മലയാള സിനിമയിലെ എക്കാലത്തേയും റെക്കോര്‍ഡ് ആദ്യദിന കളക്ഷന്‍ ആണിത്. പൃഥ്വിരാജ് നായകനായ ആടുജീവിതം ആയിരുന്നു ആദ്യ ദിന കളക്ഷനില്‍ ഇതുവരെ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നത്. 8.95 കോടി രൂപയായിരുന്നു ആടുജീവിതത്തിന്റെ ഫസ്റ്റ് ഡേ കളക്ഷന്‍. എന്നാല്‍ അതിന്റെ രണ്ടിരട്ടിയില്‍ ഏറെയാണ് എമ്പുരാന് ആദ്യദിവസം സ്വന്തമാക്കിയിരിക്കുന്നത്. 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ ആദ്യ ദിനം നേടിയത് 6.10 കോടി രൂപയുടെ കളക്ഷന്‍ ആയിരുന്നു.
എമ്പുരാന് നേടിയ 22 കോടിയില്‍ 19.45 കോടി രൂപയും കേരളത്തില്‍ നിന്നാണ് എന്ന പ്രത്യേകതയും ഉണ്ട്. ഹോംബാലെ ഫിലിംസ് റിലീസ് ഏറ്റെടുത്ത തെലുങ്കില്‍ നിന്ന് ആദ്യ ദിവസം 1.2 കോടി രൂപയും കളക്ട് ചെയ്യാന്‍ ആയിട്ടുണ്ട്. തമിഴില്‍ 80 ലക്ഷവും ഹിന്ദിയില്‍ 50 ലക്ഷവും കന്നഡയില്‍ 5 ലക്ഷവും ആണ് എമ്പുരാന്റെ ആദ്യദിന കളക്ഷന്‍.
ബെംഗളൂരുവില്‍ 43 ശതമാനം ആയിരുന്നു ആദ്യ ദിനത്തില്‍ എമ്പുരാന്റെ ഒക്യുപ്പന്‍സി. എന്നാല്‍ കൊച്ചിയില്‍ ഇത് 97 ശതമാനം ആയിരുന്നു. തിരുവനന്തപുരത്ത് 85 ശതമാനവും. കോഴിക്കോട് മേഖലയില്‍ 90 ശതമാനത്തിന് മുകളിലായിരുന്നു തീയേറ്റര്‍ ഒക്യുപ്പന്‍സി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ എമ്പുരാനെതിരെ വിമര്‍ശനവുമായി ഒരു വിഭാഗം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. സിനിമയുടെ രാഷ്ട്രീയം ഹിന്ദുത്വവിരുദ്ധത ആണെന്നാണ് ആക്ഷേപം. ഈ വിഷയത്തില്‍ സംവിധായകനായ പൃഥ്വിരാജിനെതിരേയും തിരക്കഥാകൃത്ത് മുരളി ഗോപിയ്ക്കെതിരേയും നായകനായ മോഹന്‍ലാലിനെതിരേയും അതി രൂക്ഷമായ സൈബര്‍ ആക്രമണവും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തുകൊണ്ടുള്ള പ്രതിഷേധവും നടക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.