തിയേറ്റർ പൂരപ്പറമ്പാക്കി എമ്പുരാൻ. ചിത്രം തുടങ്ങി ആദ്യ പകുതിക്ക് ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങൾ പോസിറ്റീവാണ്. ഗംഭീര പടമാണ് പൃഥ്വിരാജ് ഒരുക്കിയിരിക്കുന്നതെന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്. ആദ്യ പകുതി കിടിലൻ ആയിട്ടുണ്ടെന്നും ബാക്കി ഭാഗത്തിനായുള്ള കാത്തിരിപ്പിലാണെന്നും പ്രേക്ഷകർ പറയുന്നു. മോഹൻലാലിന്റെ ഇൻട്രോ സീൻ ഒക്കെ കിടിലൻ ആയിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. മലയാള സിനിമയിൽ ഇന്നുവരെ കാണാത്ത രീതിയിലുള്ള മേക്കിംഗ് ആണ് എമ്പുരാന്റേത്.
എമ്പുരാൻ ടീം മുഴുവൻ ചിത്രം കാണാൻ തിയേറ്ററുകളിലെത്തിയിരുന്നു. ആദ്യ ഷോ പ്രേക്ഷകർക്കൊപ്പമിരുന്ന് കാണാനാണ് താരങ്ങളെത്തിയത്. പൃഥ്വിരാജും മോഹൻലാലും സുപ്രിയയും ഒന്നിച്ച് തിയേറ്ററിലെത്തി. ഇന്ദ്രജിത്ത്, ടൊവിനോ, മഞ്ജു വാര്യർ എന്നിവരും ഒരേ വാഹനത്തിലാണ് തിയേറ്ററിലെത്തിയത്. എല്ലാവരും കറുപ്പ് വസ്ത്രം ധരിച്ചാണ് എമ്പുരാൻ കാണാനെത്തിയത്. ആന്റണി പെരുമ്പാവൂർ, പ്രണവ് മോഹൻലാൽ, സുചിത്രയും തിയേറ്ററിലെത്തിയിരുന്നു.
കേരളത്തിൽ മാത്രം 750 സ്ക്രീനിലാണ് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്. ലോകം മുഴുവൻ കാത്തിരുന്ന ഒരു മലയാള സിനിമയാണ് പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ എമ്പുരാൻ. ലൂസിഫർ എന്ന ബമ്പർ ഹിറ്റിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഇതിനോടകം പ്രീസെയിലിൽ വൻ കളക്ഷൻ നേടി കഴിഞ്ഞു. അഡ്വാൻസ് ബുക്കിംഗിൽ നിന്ന് 50 കോടിക്ക് മുകളിൽ ചിത്രം കളക്ട് ചെയ്തതായാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.








