Empuraan Launch Times Square: ന്യൂയോർക്കിൽ ഖുറേഷി എബ്രഹാം; ആവേശത്തിൽ ആരാധകർ

Mohanlal's Empuraan: വലിയ ജനപങ്കാളിത്തത്തോടെയാണ് ന്യൂയോർക്കിൽ ലോഞ്ച് ചടങ്ങുകൾ നടന്നത്. ആഘോഷത്തിൽ പങ്കെടുക്കാൻ യുഎസിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള ആരാധകരെത്തി.

Written by - Zee Malayalam News Desk | Last Updated : Mar 17, 2025, 06:12 PM IST
  • പൃഥ്വിരാജ് സുകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്
  • ആശിർവാദ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്
Empuraan Launch Times Square: ന്യൂയോർക്കിൽ ഖുറേഷി എബ്രഹാം; ആവേശത്തിൽ ആരാധകർ

ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ എമ്പുരാൻ സിനിമയുടെ ലോഞ്ചിങ് ​ഗംഭീരമാക്കി ആരാധകർ. പതിനായിരത്തോളം മോഹൻലാൽ ഫാൻസ് ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു. എമ്പുരാന്റെ ടീസർ ഒരു ദിവസം മുഴുവനാണ് ഇവിടെ പ്രദർശിപ്പിച്ചത്. ഇതിനൊപ്പം അറുപതോളം കലാകാരന്മാർ പങ്കെടുത്ത സം​ഗീത നൃത്ത പരിപാടികളും സംഘടിപ്പിച്ചു.

വലിയ ജനപങ്കാളിത്തത്തോടെയാണ് ന്യൂയോർക്കിൽ ലോഞ്ച് ചടങ്ങുകൾ നടന്നത്. ആഘോഷത്തിൽ പങ്കെടുക്കാൻ യുഎസിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള ആരാധകരെത്തി. ആശിർവാദ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ALSO READ: റിലീസിൽ മാറ്റമില്ല! എമ്പുരാനുമായി കൈ കോർത്ത് ഗോകുലം ​മൂവീസ്

ഞായറാഴ്ച അർധരാത്രിയോടെയാണ് ടൈംസ് സ്ക്വയറിൽ ലോഞ്ചിങ് നടന്നത്. ചടങ്ങിൽ ഓൺലൈനായി മോഹൻലാലും പങ്കെടുത്തത് ആരാധകരെ ആവേശത്തിലാഴ്ത്തി. ലൈക്ക് പ്രൊഡക്ഷൻസ് പിന്മാറിയതിനെ തുടർന്ന് എമ്പുരാന്റെ വിതരണം ശ്രീ ​ഗോകുലം മൂവീസ് ഏറ്റെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News