എമ്പുരാന്‍ വിവാദത്തില്‍ ഇതുവരെ ഒരുതരത്തിലും പ്രതിരിക്കാത്ത ആളാണ് ആ ചിത്രത്തിന്റെ രചയിതാവായ മുരളി ഗോപി. ഗുജറാത്ത് കലാപദൃശ്യങ്ങളുടെ പേരില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിക്കുകയും ആ പോസ്റ്റ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും പങ്കുവയ്ക്കുകയും ചെയ്‌തെങ്കിലും നിശബ്ദത പാലിക്കുകയാണ് മുരളി ഗോപി ചെയ്തത്.
എന്തായാലും ഒടുവില്‍ മുരളി ഗോപിയുടെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ എമ്പുരാനുമായി നേരിട്ട് ഒരു ബന്ധവും ഇല്ലാത്തതാണ് ഈ പോസ്റ്റ്. എല്ലാവര്‍ക്കും ഈദ് ആശംസകള്‍ ( Eid wishes to all..) എന്നതാണ് ആ ഫേസ്ബുക്ക് പോസ്റ്റ്. സംഘപരിവാര്‍ അനുകൂലികള്‍ അതി രൂക്ഷമായി സിനിമയേയും സംവിധായകന്‍ പൃഥ്വിരാജിനേയും കടന്നാക്രമിക്കുന്ന വേളയില്‍ മനപ്പൂര്‍വ്വം ആണോ ഇത്തരം ഒരു പോസ്റ്റ് എന്നാണ് പലരും സംശയിക്കുന്നത്.
പോസ്റ്റ് പ്രസിദ്ധീകരിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ കമന്റുകളുടെ പ്രവാഹം ആണ് കാണാന്‍ ആകുന്നത്. പലരും മുരളി ഗോപിയെ പിന്തുണച്ചുകൊണ്ടും അഭിനന്ദിച്ചുകൊണ്ടും ആണ് രംഗത്ത് വന്നിരിക്കുന്നത്. ബാക്കിയെല്ലാവരും മാപ്പ് പറയുമ്പോള്‍ തന്റെ നിലപാടില്‍ മുരളി ഗോപി മാത്രം ഉറച്ചുനില്‍ക്കുന്നു എന്നാണ് ചിലരുടെ പ്രശംസ. 'മലയാള സിനിമയ്ക്ക് തീയിട്ടിട്ടും ഒന്നും അറിയാതെ ഉള്ള ആ നില്‍പ്പുണ്ടല്ലോ...' എന്നാണ് ഒരാളുടെ കമന്റ്.
സിനിമയ്‌ക്കെതിരെ സംഘപരിവാര്‍ അനുകൂലികളുടെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ പല രംഗങ്ങളും നീക്കാനും ചില തിരുത്തലുകള്‍ വരുത്താനും നിര്‍മാതാക്കാള്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം മോഹന്‍ലാല്‍ തന്നെ തന്റെ ഖേദപ്രകടനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. സിനിമയുടെ പുതുക്കിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡി്‌ന്റെ അനുമതിയോടെ ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന. എന്നാല്‍ ഈ വിഷയം ഇത്രയും കത്തി നില്‍ക്കുമ്പോളും സിനിമയുടെ രചയിതാവ് ഒരുവാക്കുപോലും മിണ്ടാത്തത് എനേത് നിലപാടിന്റെ പേരിലാണെന്ന ചോദ്യവും ഉയരുന്നുണ്ട്.
സംഘപരിവാര്‍ അനുകൂലി എന്ന് പലപ്പോഴും വിമര്‍ശനം കേട്ടിട്ടുള്ള ആളാണ് മുരളി ഗോപി. അദ്ദേഹം തിരക്കഥയൊരുക്കിയ പല ചിത്രങ്ങളിലും ഇത്തരം സമീപനങ്ങള്‍ പ്രകടമായിരുന്നു എന്നും വിമര്‍ശനം ഉണ്ട്. എന്നാല്‍ ഇപ്പോള്‍ സംഘപരിവാര്‍ അനുകൂലികള്‍ തന്നെയാണ് മുരളി ഗോപി എഴുതിയ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
എന്തായാലും സിനിമയില്‍ മാറ്റങ്ങള്‍ വരുത്തും എന്ന പ്രഖ്യാപനത്തിന് ശേഷം എമ്പുരാന്റെ ബുക്കിങ്ങില്‍ വലിയ മുന്നേറ്റം ആണ് പ്രകടമായത്. ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രേക്ഷകരുടെ തള്ളിക്കയറ്റം ആയിരുന്നു തീയേറ്ററുകളില്‍. സിനിമയുടെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് കാണാനുള്ള തിരക്കായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. എന്തായാലും നാല് ദിവസം പിന്നിട്ടപ്പോഴേക്കും ആഗോള കലക്ഷനില്‍ എമ്പുരാന്‍ 150 കോടി പിന്നിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









