Antony Perumbavoor: എമ്പുരാൻ എഫക്ട് അല്ല..! പൃഥ്വിരാജിന് പിന്നാലെ ആന്റണിക്കും കിട്ടി നോട്ടീസ്

കഴി‍ഞ്ഞ ദിവസം എമ്പുരാൻ സംവിധായകൻ പൃഥ്വിരാജിനും ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 6, 2025, 07:39 AM IST
  • ആശിർവാദ് ഫിലിംസിൽ 2022ൽ നടന്ന റെയ്ഡിന്റെ തുടർ നടപടിയാണിതെന്നാണ് വിശദീകരണം.
  • ലൂസിഫർ, മരയ്ക്കാർ എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
  • ദുബായിൽ വച്ച് മോഹൻലാലിന് രണ്ടരക്കോടി കൈമാറിയ സംഭവത്തിലും ആദായ നികുതി വകുപ്പ് വ്യക്തത തേടിയിട്ടുണ്ട്.
Antony Perumbavoor: എമ്പുരാൻ എഫക്ട് അല്ല..! പൃഥ്വിരാജിന് പിന്നാലെ ആന്റണിക്കും കിട്ടി നോട്ടീസ്

പൃഥ്വിരാജിന് പിന്നാലെ നിർമാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ആശിർവാദ് ഫിലിംസിൽ 2022ൽ നടന്ന റെയ്ഡിന്റെ തുടർ നടപടിയാണിതെന്നാണ് വിശദീകരണം. ലൂസിഫർ, മരയ്ക്കാർ എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ദുബായിൽ വച്ച് മോഹൻലാലിന് രണ്ടരക്കോടി കൈമാറിയ സംഭവത്തിലും ആദായ നികുതി വകുപ്പ് വ്യക്തത തേടിയിട്ടുണ്ട്. അതേസമയം എമ്പുരാൻ വിവാദവുമായി നടപടികൾക്ക് ബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Add Zee News as a Preferred Source

2022ൽ നടത്തിയ പരിശോധനകളുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. അക്കാലത്തെ സിനിമകളുടെ പ്രതിഫല വിവരങ്ങൾ ഹാജരാക്കണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ അത് എമ്പുരാൻ എഫക്ട് അല്ലെന്നും കഴിഞ്ഞമാസമാണ് നോട്ടീസ് അയച്ചതെന്നുമാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. 

Also Read: Marana Mass Movie Release: ഹിറ്റ് ട്രാക്ക് തുടരാൻ ബേസിൽ ജോസഫ്; 'മരണമാസ്സ്' ഏപ്രിൽ 10ന് തീയേറ്ററുകളിൽ

എമ്പുരാന്റെ നിർമ്മാണ പങ്കാളിയായ ​ഗോകുലം ​ഗോപാലന്റെ ഓഫീസുകളിലെ റെയ്ഡിന് തൊട്ടടുത്ത ദിവസമായിരുന്നു പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്. ​ഗോകുലം ​ഗോപാലന്റെ ചെന്നൈയിലേയും കൊച്ചിയിലേയും കോഴിക്കോട്ടേയും ഓഫീസുകളിലാണ് ഇഡി റെയ്ഡ് നടന്നത്. പിന്നാലെ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുകയും ചെയ്തു. 

നിലവിൽ എമ്പുരാന്‍ ചരിത്ര നേട്ടങ്ങള്‍ കൊയ്ത് മുന്നോട്ട് പോകുകയാണ്. റിലിസീ ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ 200 കോടി കളക്ഷന്‍ നേടിയ ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡ് നേടിയ എമ്പുരാൻ അതിന് പിന്നാലെ തീയേറ്റര്‍ ഷെയര്‍ 100 കോടി രൂപ കളക്ട് ചെയ്യുകയും ചെയ്തു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മലയാള സിനിമയുടെ തീയേറ്റര്‍ ഷെയര്‍ 100 കോടി കടക്കുന്നത്. സിനിമയുടെ നിര്‍മാതാക്കള്‍ക്ക് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്ന പങ്കാണ് തീയേറ്റര്‍ ഷെയര്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News