കൊച്ചി: എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ. ആരുടെയും ഭീഷണിയെ തുടർന്നല്ല റീ എഡിറ്റിംഗ് ചെയ്തതെന്ന് ആന്റണി വ്യക്തമാക്കി. തെറ്റുകള്‍ തിരുത്തുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും വിഷയത്തിൽ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി പറഞ്ഞു. എല്ലാവരുടെയും സമ്മതപ്രകാരമാണ് റീ എഡിറ്റിംഗ് നടത്തിയത്. അല്ലാതെ ആരുടെയും സമ്മർദ്ദം മൂലമല്ല. മോഹൻലാൽ പങ്കുവെച്ച ഫേസ് ബുക്ക് പോസ്റ്റ് മുരളി ഗോപി ഷെയർ ചെയ്തില്ലെങ്കിലും അദ്ദേഹം ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
ആന്റണി പെരുമ്പാവൂർ പറഞ്ഞത് ഇങ്ങനെ:
'ഭയം എന്നുള്ളതല്ല. ഈ സമൂഹത്തിൽ ജീവിക്കുന്നവരല്ലെ നമ്മൾ. റീ എഡിറ്റിംഗ് ഞങ്ങൾ ഒന്നിച്ച് എടുത്ത തീരുമാനമാണ്. രണ്ട് മിനിറ്റും ചെറിയ സെക്കന്റും മാത്രമാണ് സിനിമയിൽ നിന്നും കട്ട് ചെയ്തിരിക്കുന്നത്. മറ്റാരുടെയും നിർദ്ദേശപ്രകാരമല്ല ഈ മാറ്റം വരുത്തിയത്. ഞങ്ങളുടെ ഇഷ്ടപ്രകാരമാണത് ചെയ്തത്. ഞങ്ങൾക്കിടയിൽ വിയോജിപ്പ് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാവരുടെയും സമ്മതത്തോടെയാണ് റീ എഡിറ്റിംഗ് ചെയ്തത്. സിനിമയുടെ കഥ മോഹൻലാൽ സാറിനും എനിക്കും മറ്റെല്ലാവർക്കും അറിയാം. ഇതിൽ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. എത്രയോ വർഷമായി അറിയാവുന്ന ആളുകളാണ് ഞങ്ങൾ. എമ്പുരാൻ നിർമിക്കണമെന്നും വരണമെന്നുമുള്ളത് ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണ്. മോഹൻലാലിന് സിനിമ അറിയില്ല എന്ന് പറയുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല. അറിയില്ല എന്ന് ഞങ്ങൾ എവിടേയും പറഞ്ഞട്ടുമില്ല. സിനിമയിൽ തെറ്റ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് കറക്ട് ചെയ്യേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. റീ എഡിറ്റിംഗ് ആരുടെയും ഭീഷണിയായിട്ട് കരുതരുത്. വിവാദത്തിലേക്ക് പോകേണ്ട കാര്യമില്ല. ജനങ്ങളെല്ലാം വളരെ സന്തോഷത്തോടെ സിനിമ ഏറ്റെടുത്ത് കഴിഞ്ഞു. ഞങ്ങൾക്ക് ശരിയെന്ന് തോന്നിയതാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. റീ എഡിറ്റിംഗ് സമ്മർദ്ദത്തിന്റെ പുറത്തല്ല'.
മാർച്ച് 27ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് എമ്പുരാൻ. 5 ദിവസങ്ങൾക്കുള്ളിൽ ചിത്രം 200 കോടി ക്ലബിൽ കയറി. സിനിമയുടെ അണിയറപ്രവർത്തകർ ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









