അർധരാത്രി ആരാധകരെ ഞെട്ടിച്ചുകൊണ്ട് ആശീർവാദ് സിനിമാസ് എമ്പുരാൻ ട്രെയിലർ പുറത്തിറക്കി. ആരാധകർക്ക് സർപ്രൈസ് കൊടുത്തുകൊണ്ട് രാത്രി 12 മണിക്കാണ് ട്രെയിലർ യൂട്യൂബിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മണിക്കൂറുകൾ പിന്നിടുമ്പോൾ മില്യൺ വ്യൂസാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. മലയാളം ട്രെയിലർ പുറത്തു വന്നശേഷം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേയും ട്രെയിലർ പുറത്തുവന്നു.
Also Read: ലൂസിഫറിന്റെ റീറിലീസ് ദിവസത്തിൽ എമ്പുരാന്റെ വമ്പൻ അപ്ഡേറ്റും; തീപാറും!
ട്രെയിലർ ലോഞ്ച് ഇവന്റ് മുംബൈയില്‍ വച്ചായിരിക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. ജനുവരി 26 ന് ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നിരുന്നു. ചിത്രം മാര്‍ച്ച് 27 ന് ആഗോള റിലീസായെത്തും. ട്രെയിലറിന്റെ കമന്റ് ബോക്സിൽ അഭിനന്ദന പ്രവാഹമാണ്. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്.
ലൈക്ക പ്രൊഡക്ഷൻസ് ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നീ കമ്പനികൾ നിർമ്മിച്ച മോഹൻലാൽ ചിത്രമായ എമ്പുരാൻ മാർച്ച് 27 ന് രാവിലെ 6 മണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും റിലീസിനെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും തിരക്കഥ രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ലൂസിഫറിന്റെ രണ്ടാം ഭാഗമായി റിലീസ് ചെയ്യുന്ന എമ്പുരാൻ മൂന്നു ഭാഗങ്ങളായി കഥ പറയുന്ന സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ്.
തമിഴ്‌നാടിന് പുറമേ പാന്‍ ഇന്ത്യന്‍ തലത്തിലും വമ്പന്‍ കമ്പനികളാണ് എമ്പുരാൻ റിലീസ് ചെയ്യുക. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ- തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസാണ് ചിത്രം ഉത്തരേന്ത്യയിൽ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസാണ്.
Also Read: കന്നി രാശിക്കാർക്ക് കരിയറിൽ ഉയർച്ച, കുംഭ രാശിക്കാർ സംസാരം നിയന്ത്രിക്കുക, അറിയാം ഇന്നത്തെ രാശിഫലം!
മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, നിഖാത് ഖാന്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
ചിത്രത്തിന്റെ ബുക്കിങ് ഇതിനോടകം തന്നെ ഗള്‍ഫ്, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളില്‍ ആരംഭിക്കുകയും റെക്കോര്‍ഡ് പ്രീ സെയില്‍സ് നേടുകയും ചെയ്തിരിക്കുകയുമാണ്. 2023 ഒക്ടോബർ 5 ന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച ചിത്രം തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ്, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിലൂടെയാണ് ഒരുക്കിയിരിക്കുനന്ത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ സുജിത് വാസുദേവും, എഡിറ്റിംഗ് അഖിലേഷ് മോഹനുമാണ് നിർവഹിച്ചിരിക്കുന്നത്.
മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയിരിക്കുന്നത് സ്റ്റണ്ട് സിൽവയാണ്. ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ നിർമ്മൽ സഹദേവ് ആണ്. പൂർണ്ണമായും അനാമോർഫിക് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോർമാറ്റിൽ തന്നെയാവും ഒരുക്കുക എന്നാണ് സംവിധായകൻ പൃഥ്വിരാജ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.