)
എമ്പുരാൻ സിനിമ വിവാദങ്ങൾക്ക് പിന്നാലെ ഗോകുലം ഗോപാലന്റെ ഓഫീസുകളിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയും സംവിധായകൻ പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. എമ്പുരാൻ വിവാദത്തിന് സേഷമുള്ള നടപടിയായതിനാൽ തന്നെ ഇത് വലിയ വാർത്തയായി കഴിഞ്ഞു. എമ്പുരാൻ എഫക്ട് ആണോ ഈ നടപടികൾക്ക് പിന്നിലെന്നാണ് ഉയരുന്ന ചോദ്യവും.
വാർത്തകൾക്കൊപ്പം തന്നെ ശ്രദ്ധ നേടുകയാണ് ഇവയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന കമന്റുകൾ. ഇഡിയുടെയും ആദായ നികുതി വകുപ്പിന്റെയും നടപടികൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾ പൂരമാണ് നടക്കുന്നത്.
''എമ്പുരാൻ കണ്ടവരും കരുതി ഇരുന്നോ..!! നിങ്ങളുടെ പേരും ഇഡിയുടെ ലിസ്റ്റിൽ ഉണ്ട്'' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
''സിനിമ കണ്ടവരുടെ ലിസ്റ്റെടുക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്, ടിക്കറ്റിന്റെ മുറി കയ്യിലുള്ളവർ കത്തിച്ച് കളഞ്ഞേക്ക്. ഇല്ലെങ്കിൽ ഇ.ഡി. നിങ്ങളേയും തേടിയെത്തും'' എന്നാണ് മറ്റൊരു കമന്റ്.
''എംപുരാൻ കണ്ടവർക്ക് നോട്ടീസ് ഉണ്ടോ?'', ''എംബുരാൻ കണ്ടവരും പെടും''., ''എമ്പുരാൻ കണ്ടത്തിന് ഇനി ED വീട്ടിൽ എങ്ങാനും വരുമോ?'' , ''ദൈവമേ... എന്നാണോ ഇനി എന്റെ വീട്ടിലും ഇൻകം ടാക്സ് വരുന്നേ.. FDFS കണ്ടും പോയി'' തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്. 'മോഹൻലാൽ മാപ്പ് പറഞ്ഞത് കൊണ്ട് സേഫ് ആയി' എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.
ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായ ഗോകുലം ഗോപാലന്റെ ചെന്നൈയിലേയും കൊച്ചിയിലേയും കോഴിക്കോട്ടേയും ഓഫീസുകളിലാണ് ഇഡി റെയ്ഡ് നടന്നത്. പിന്നാലെ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുകയും ചെയ്തു. തൊട്ടടുത്ത ദിവസം പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസും വന്നിരുന്നു. എന്നാൽ അത് എമ്പുരാൻ ഇഫക്ട് അല്ല എന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ വിശദീകരണം. 2022ൽ നടത്തിയ പരിശോധനകളുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചതെന്നും അക്കാലത്തെ സിനിമകളുടെ പ്രതിഫല വിവരങ്ങൾ ഹാജരാക്കണമെന്നുമാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞമാസമാണ് നോട്ടീസ് അയച്ചതെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.
നിലവിൽ എമ്പുരാന് ചരിത്ര നേട്ടങ്ങള്‍ കൊയ്ത് മുന്നോട്ട് പോകുകയാണ്. റിലിസീ ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ 200 കോടി കളക്ഷന്‍ നേടിയ ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡ് നേടിയ എമ്പുരാൻ അതിന് പിന്നാലെ തീയേറ്റര്‍ ഷെയര്‍ 100 കോടി രൂപ കളക്ട് ചെയ്യുകയും ചെയ്തു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മലയാള സിനിമയുടെ തീയേറ്റര്‍ ഷെയര്‍ 100 കോടി കടക്കുന്നത്. സിനിമയുടെ നിര്‍മാതാക്കള്‍ക്ക് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്ന പങ്കാണ് തീയേറ്റര്‍ ഷെയര്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.