Suresh Gopi: 'എന്ത് വിവാദം, എല്ലാം ബിസിനസ് അല്ലേ?' ആളുകളെ ഇളക്കിവിട്ട് പണം ഉണ്ടാക്കുകയാണെന്ന് സുരേഷ് ​ഗോപി

പ്രേക്ഷകരെ ഇളക്കിവിട്ട് പണം വാരുകയാണ് ഇവിടെ ചെയ്യുന്നതെന്നായിരുന്നു എമ്പുരാൻ വിവാദത്തിൽ സുരേഷ് ​ഗോപി പറഞ്ഞത്.  

Written by - Zee Malayalam News Desk | Last Updated : Apr 1, 2025, 02:28 PM IST
  • 'ഇതിലെന്താണ് വിവാദം? എല്ലാം കച്ചവടമാണ്...". ജനങ്ങളെ ഇളക്കിവിട്ട് പണം വാരുകയാണ്.
  • അതാണ് ഇവിടെ ചെയ്യുന്നത്', സുരേഷ് ഗോപി പറഞ്ഞു.
  • എമ്പുരാൻ വിവാദത്തില്‍ ആദ്യമായാണ് സുരേഷ് ഗോപിയുടെ പ്രതികരണമുണ്ടാകുന്നത്.
Suresh Gopi: 'എന്ത് വിവാദം, എല്ലാം ബിസിനസ് അല്ലേ?' ആളുകളെ ഇളക്കിവിട്ട് പണം ഉണ്ടാക്കുകയാണെന്ന് സുരേഷ് ​ഗോപി

ന്യൂഡൽഹി: എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. എമ്പുരാൻ വിവാദത്തെ കുറിച്ച് ചോ​ദിച്ചപ്പോൾ എല്ലാം ബിസിനസ് അല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആളുകളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Add Zee News as a Preferred Source

'ഇതിലെന്താണ് വിവാദം? എല്ലാം കച്ചവടമാണ്...". ജനങ്ങളെ ഇളക്കിവിട്ട് പണം വാരുകയാണ്. അതാണ് ഇവിടെ ചെയ്യുന്നത്', സുരേഷ് ഗോപി പറഞ്ഞു. എമ്പുരാൻ വിവാദത്തില്‍ ആദ്യമായാണ് സുരേഷ് ഗോപിയുടെ പ്രതികരണമുണ്ടാകുന്നത്. 

അതേസമയം എമ്പുരാനില്‍ 24 വെട്ടുകൾ വരുത്തിയെന്നാണ് റീ എഡിറ്റഡ് സെൻസർ രേഖയിൽ നിന്നും വ്യക്തമാകുന്നത്. കൂടാതെ നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയതായും വിവരമുണ്ട്. സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവനും ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി. എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീനും സിനിമയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന്റെ പേര് ബജ്റംഗി എന്നായിരുന്നു. ഇത് മാറ്റി ബൽദേവ് എന്നാക്കിയിട്ടുണ്ട്. 2 മിനിറ്റ് 8 സെക്കൻഡ് മാത്രമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News