Re-Edited Empuraan: റീ എഡിറ്റഡ് 'എമ്പുരാൻ' എത്താൻ വൈകും; അണിയറക്കാർ പറയുന്ന കാരണം ഇതാണ്!

സാങ്കേതിക കാരണങ്ങളാൽ എമ്പുരാന്റെ പുതിയ പതിപ്പ് ഇന്ന് പ്രദർശനത്തിനെത്തില്ല. നാളെ റിലീസ് ചെയ്യുമെന്നാണ് വിവരം.  

Written by - Zee Malayalam News Desk | Last Updated : Mar 31, 2025, 05:43 PM IST
  • എഡിറ്റ് ചെയ്ത വേർഷൻ ഇന്ന് തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരുന്നത്.
  • എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഇത് വൈകുമെന്നാണ് അണിയറക്കാർ പറയുന്നത്.
  • പുതിയ പതിപ്പ് നാളെ പ്രദർശനത്തിനെത്തുമെന്നാണ് വിവരം.
Re-Edited Empuraan: റീ എഡിറ്റഡ് 'എമ്പുരാൻ' എത്താൻ വൈകും; അണിയറക്കാർ പറയുന്ന കാരണം ഇതാണ്!

കൊച്ചി: വിവാദങ്ങൾക്കിടെ എമ്പുരാന്റെ റീ എഡിറ്റഡ് വേർഷൻ തിയേറ്ററുകളിലെത്താൻ വൈകും. എഡിറ്റ് ചെയ്ത വേർഷൻ ഇന്ന് തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഇത് വൈകുമെന്നാണ് അണിയറക്കാർ പറയുന്നത്. പുതിയ പതിപ്പ് നാളെ പ്രദർശനത്തിനെത്തുമെന്നാണ് വിവരം. 

Add Zee News as a Preferred Source

അതേസമയം ചിത്രത്തെ പിന്തുണച്ച് നടൻ ആസിഫ് അലി രം​ഗത്തെത്തിയിരുന്നു. സിനിമയെ സിനിമയായി കാണണമെന്ന് താരം പറഞ്ഞു. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇതൊരു എന്റർടൈൻമെന്റ് ആണ്. അതിനെ ആ നിലയിൽ കാണണം. നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്ന് കല്ലെറിയുകയാണ് ചെയ്യുന്നത്. ഇതിന്റെ മറ്റൊരു വകഭേദമാണ് സമൂഹ മാധ്യമങ്ങളിൽ കാണുന്നത്. സൈബർ ആക്രമണം, അത് അനുഭവിക്കുന്നവർക്കേ മനസ്സിലാകൂവെന്നും താരം കൂട്ടിച്ചേർത്തു. ന്യായം എവിടെയോ അതിനൊപ്പം നിൽക്കുമെന്നും ആസിഫ് പറഞ്ഞു. സിനിമ തുടങ്ങും മുൻപ് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്പികമാണെന്നും എഴുതിക്കാണിക്കാറുണ്ട്. അത് അങ്ങനെ തന്നെ കാണാൻ നമുക്ക് സാധിക്കണം. സിനിമയുടെ സ്വാധീനം എത്രത്തോളം ആയിരിക്കണം എന്ന് തീരുമാനിക്കേണ്ടത് നമ്മളാണെന്നും ആസിഫ് പറഞ്ഞു.

Also Read: Asif on Empuraan Controversy: 'ഒളിച്ചിരുന്ന് കല്ലെറിയുകയാണ് ചിലർ'; എമ്പുരാൻ വിവാദത്തിൽ ആസിഫ് അലിയുടെ പ്രതികരണം ഇങ്ങനെ

 

എമ്പുരാനെതിരെ സംഘപരിവാര്‍ അനുകൂലികളുടെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ പല രംഗങ്ങളും നീക്കാനും ചില തിരുത്തലുകള്‍ വരുത്താനും നിര്‍മാതാക്കാള്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം മോഹന്‍ലാല്‍ തന്നെ തന്റെ ഖേദപ്രകടനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. സിനിമയില്‍ മാറ്റങ്ങള്‍ വരുത്തും എന്ന പ്രഖ്യാപനത്തിന് പിന്നാലെ എമ്പുരാന്റെ ബുക്കിങ്ങില്‍ വലിയ മുന്നേറ്റം കണ്ടിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ തിയേറ്ററുകളിൽ പ്രേക്ഷകരുടെ തള്ളിക്കയറ്റം ആയിരുന്നു. ആ​ഗോള കളക്ഷനിൽ 150 കോടി പിന്നിട്ടിരിക്കുകയാണ് എമ്പുരാൻ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News