എമ്പുരാന്റെ വരവിനായി ഇനി അൽപ്പസമയം കൂടിയാണ് ബാക്കിയുള്ളത്. 6 മണിക്ക് ആദ്യ ഷോ തുടങ്ങും. കേരളത്തിൽ മാത്രം 750 സ്ക്രീനിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. കൊച്ചിയിലെ ആദ്യ ഷോ ആരാധകർക്കൊപ്പം കാണാൻ മോഹൻലാലുമെത്തും. പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മലയാള സിനിമയുടെ സ്വപ്നമാണ് സഫലമാകാൻ പോകുന്നത്.
ലോകം മുഴുവൻ കാത്തിരുന്ന ഒരു മലയാള സിനിമയാണ് പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ എമ്പുരാൻ. ലൂസിഫർ എന്ന ബമ്പർ ഹിറ്റിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഇതിനോടകം പ്രീസെയിലിൽ വൻ കളക്ഷൻ നേടി കഴിഞ്ഞു. അഡ്വാൻസ് ബുക്കിംഗിൽ നിന്ന് 50 കോടിക്ക് മുകളിൽ ചിത്രം കളക്ട് ചെയ്തതായാണ് റിപ്പോർട്ട്.
Also Read: FEFKA: 'ജാഗ്രതാ സമിതി' രൂപീകരിക്കാൻ ഫെഫ്ക; സിനിമാ മേഖലയിലെ ലഹരി ഉപയോഗം തടയുക ലക്ഷ്യം
ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്.
ചിത്രത്തിൻ്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. 2019 ൽ റീലീസ് ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









