Empuraan Surprise Character: 'എമ്പുരാനി'ലെ ആ 'സസ്പെൻസ്' പൊളിച്ചു; സ്റ്റീഫന്റെ ചെറുപ്പമായി വന്നത് ഈ താരം

സ്റ്റീഫൻ നെടുമ്പള്ളിയുടെ ചെറുപ്പമായി എത്തുന്നത് പ്രണവ് മോഹൻലാൽ ആണെന്ന സസ്പെൻസ് പൊളിച്ചിരിക്കുകയാണ് എമ്പുരാൻ ടീം.  

Written by - Zee Malayalam News Desk | Last Updated : Apr 1, 2025, 11:06 PM IST
  • 15ാമത്തെ വയസിൽ ഫാദർ നെടുമ്പള്ളിയുടെ അടുത്ത് നിന്നും കാണാതായ സ്റ്റീഫൻ, പിന്നീടുള്ള 26 വർഷങ്ങൾ എവിടെയായിരുന്നുവെന്നൊരു ചോദ്യം ആദ്യ ഭാ​ഗമായ ലൂസിഫർ ചോദിക്കുന്നുണ്ട്.
  • ഇതിനുള്ള ഉത്തരമാണ് പ്രണവ് ചെയ്ത കഥാപാത്രത്തിലൂടെ നൽകിയിരിക്കുന്നത്.
  • ബോംബെ അധോലോകത്തേയ്ക്ക് പ്രവേശിക്കുന്ന യുവാവായ സ്റ്റീഫനെയാണ് പ്രണവ് അവതരിപ്പിച്ചിരിക്കുന്നത്.
Empuraan Surprise Character: 'എമ്പുരാനി'ലെ ആ 'സസ്പെൻസ്' പൊളിച്ചു; സ്റ്റീഫന്റെ ചെറുപ്പമായി വന്നത് ഈ താരം

എമ്പുരാനിൽ ഇതുവരെ പുറത്തുവിടാത്ത സസ്പെൻസ് പൊളിച്ചിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ള അണിയറപ്രവർത്തകർ. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം ചെയ്തത് പ്രണവ് മോഹൻലാൽ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് സസ്പെൻസ് പൊളിച്ചിരിക്കുന്നത്. 

Add Zee News as a Preferred Source

15ാമത്തെ വയസിൽ ഫാദർ നെടുമ്പള്ളിയുടെ അടുത്ത് നിന്നും കാണാതായ സ്റ്റീഫൻ, പിന്നീടുള്ള 26 വർഷങ്ങൾ എവിടെയായിരുന്നുവെന്നൊരു ചോദ്യം ആദ്യ ഭാ​ഗമായ ലൂസിഫർ ചോദിക്കുന്നുണ്ട്. ഇതിനുള്ള ഉത്തരമാണ് പ്രണവ് ചെയ്ത കഥാപാത്രത്തിലൂടെ നൽകിയിരിക്കുന്നത്. ബോംബെ അധോലോകത്തേയ്ക്ക് പ്രവേശിക്കുന്ന യുവാവായ സ്റ്റീഫനെയാണ് പ്രണവ് അവതരിപ്പിച്ചിരിക്കുന്നത്. ഇനിയും ഇത്തരത്തിൽ ഒട്ടേറെ സസ്പെൻസ് കഥാപാത്രങ്ങൾ ചിത്രത്തിലുണ്ടാകും. ചിത്രം കണ്ടവർക്ക് ഇത് സസ്പെൻസ് അല്ലെങ്കിലും, കാണാത്തവരുടെ മുൻപിൽ സർപ്രൈസ് പൊളിഞ്ഞിരിക്കുകയാണ്. 

Also Read: Empuraan Pirated Copy: കണ്ണൂരിൽ 'എമ്പുരാന്‍റെ' വ്യാജ പതിപ്പ് പിടികൂടി; വിൽപന നടത്തിയിരുന്നത് 20 രൂപയ്ക്ക്?

വെറും 5 ദിവസത്തിനുള്ളിലാണ് എമ്പുരാൻ 200 കോടി ക്ലബിൽ പ്രവേശിച്ചിരിക്കുന്നത്. ഏറ്റവും വേഗം 200 കോടി ക്ലബ്ബിൽ കയറുന്ന മലയാള ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ. കേരള ബോക്സ് ഓഫീസിൽ ഏറ്റവും വേഗം 50 കോടി ഗ്രോസ് നേടുന്ന ചിത്രമെന്ന നേട്ടവും എമ്പുരാന് സ്വന്തമായിക്കഴിഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News