Empuraan Worldwide Box Office Collection: ആ​ഗോളതലത്തിൽ ബോക്സ് ഓഫീസിൽ മൂന്നാം സ്ഥാനത്ത്; ഇതുവരെ നേടിയത് 165 കോടി, തരം​ഗം തീർത്ത് എമ്പുരാൻ

Mohanlal Movie Empuraan: വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ ചിത്രം മൂന്നാം സ്ഥാനത്തെത്തി. ഏകദേശം 165 കോടി രൂപ (19 മില്യൺ ഡോളർ) ആണ് ചിത്രത്തിന്റെ ആ​ഗോള കളക്ഷൻ.

Written by - Zee Malayalam News Desk | Last Updated : Mar 31, 2025, 12:21 PM IST
  • സ്നോ വൈറ്റ്, വർക്കിങ് മാൻ എന്നിവയ്ക്ക് തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് എമ്പുരാൻ
  • റീ സെൻസറിങ് വിവാദത്തിന് പിന്നാലെ സിനിമയ്ക്ക് ടിക്കറ്റ് ലഭിക്കാനില്ലാത്ത സാഹചര്യമാണ്
Empuraan Worldwide Box Office Collection: ആ​ഗോളതലത്തിൽ ബോക്സ് ഓഫീസിൽ മൂന്നാം സ്ഥാനത്ത്; ഇതുവരെ നേടിയത് 165 കോടി, തരം​ഗം തീർത്ത് എമ്പുരാൻ

ബോക്സ് ഓഫീസ് കളക്ഷനിൽ ചരിത്രം രചിച്ച് എമ്പുരാൻ. വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് ചിത്രം. ഇന്ത്യയിൽ റിലീസ് ചെയ്ത് ആദ്യ ആഴ്ച ബോക്സ് ഓഫീസിൽ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച 2025ലെ സിനിമയായി എമ്പുരാൻ മാറി. വിക്കി കൗശലിന്റെ ഛാവയെ പിന്തള്ളിയാണ് എമ്പുരാൻ മുന്നേറിയത്.

Add Zee News as a Preferred Source

വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ ചിത്രം മൂന്നാം സ്ഥാനത്തെത്തി. ഏകദേശം 165 കോടി രൂപ (19 മില്യൺ ഡോളർ) ആണ് ചിത്രത്തിന്റെ ആ​ഗോള കളക്ഷൻ. ഡിസ്നിയുടെ സ്നോ വൈറ്റ്, ജേസൺ സ്റ്റാത്തത്തിന്റെ വർക്കിങ് മാൻ എന്നിവയ്ക്ക് തൊട്ടുപിന്നിൽ ആ​ഗോള കളക്ഷനിൽ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് എമ്പുരാൻ.

ALSO READ: പൃഥ്വിരാജിനെ വിടാതെ ആര്‍എസ്എസ്; സനാതന ധര്‍മത്തിനും കേന്ദ്ര സര്‍ക്കാരിനും എതിര്, രാജ്യവിരുദ്ധരുടെ ശബ്ദം

റീ സെൻസറിങ് വിവാദത്തിന് പിന്നാലെ സിനിമയ്ക്ക് ടിക്കറ്റ് ലഭിക്കാനില്ലാത്ത സാഹചര്യമാണ്. അവധി ദിനങ്ങളായ ഞായർ, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ നാല് മണി മുതൽ ചിത്രം പ്രദർശനം ആരംഭിച്ചിരുന്നു. ‍ഞായറാഴ്ച മാത്രം 10 കോടിക്ക് മുകളിലാണ് ചിത്രത്തിന് കളക്ഷൻ ലഭിച്ചത്. റിലീസ് ദിവസമായ വ്യാഴാഴ്ച കേരളത്തിൽ നിന്ന് 14 കോടി രൂപയാണ് ചിത്രത്തിന് കളക്ഷൻ ലഭിച്ചത്.

രണ്ടാം ദിനം 8.45 കോടി രൂപയും മൂന്നാം ദിനം 9.02 കോടി രൂപയും നാലാം ദിനം 11 കോടി രൂപയും നേടി. അഞ്ചാം ദിനം മാത്രം ചിത്രം കേരളത്തിൽ നിന്ന് 50 കോടിയോളം രൂപ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്. പ്രദർശനം ആരംഭിച്ച് 48 മണിക്കൂറിനുള്ളിൽ ചിത്രം 100 കോടി ക്ലബിൽ ഇടംനേടി. മാർച്ച് 27ന് രാവിലെ ആറ് മണിക്കാണ് ചിത്രം റിലീസ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News