Empuraane Song: തിയേറ്റർ പൂരപ്പറമ്പാക്കിയ സോങ്; 'എമ്പുരാനേ' വീഡിയോ ​ഗാനം പുറത്തുവിട്ടു

പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി എടുത്ത് ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണിത്.  

Written by - Zee Malayalam News Desk | Last Updated : Apr 12, 2025, 04:34 PM IST
  • എമ്പുരാനേ...എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ വീഡിയോ ആണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്.
  • ദീപക് ദേവിന്റെ സം​ഗീതത്തിൽ ഒരുങ്ങിയ ​ഗാനം ആലപിച്ചത് ആനന്ദ് ശ്രീരാജും പൃഥ്വിരാജിന്റെ മകൾ അലംകൃതയും ചേർന്നാണ്.
  • വിനായക് ശശികുമാറാണ് ​ഗാനം എഴുതിയിരിക്കുന്നത്.
Empuraane Song: തിയേറ്റർ പൂരപ്പറമ്പാക്കിയ സോങ്; 'എമ്പുരാനേ' വീഡിയോ ​ഗാനം പുറത്തുവിട്ടു

വലിയ വിജയം നേടി മുന്നേറുന്ന എമ്പുരാനിലെ ​ഗാനം പുറത്തുവിട്ടു. എമ്പുരാനേ...എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ വീഡിയോ ആണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. ദീപക് ദേവിന്റെ സം​ഗീതത്തിൽ ഒരുങ്ങിയ ​ഗാനം ആലപിച്ചത് ആനന്ദ് ശ്രീരാജും പൃഥ്വിരാജിന്റെ മകൾ അലംകൃതയും ചേർന്നാണ്. വിനായക് ശശികുമാറാണ് ​ഗാനം എഴുതിയിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ മാർച്ച് 27നാണ് റിലീസ് ചെയ്തത്. നിരവധി റെക്കോർഡുകൾ ഇതിനോടകം തന്നെ ചിത്രം സ്വന്തമാക്കി കഴിഞ്ഞു.

Add Zee News as a Preferred Source

എമ്പുരാൻ 250 കോടി ക്ലബിൽ ഇടം നേടിക്കഴിഞ്ഞു. ബോക്സ് ഓഫീസ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 14.65 കോടിയാണ് എമ്പുരാൻ രണ്ടാം വാരാന്ത്യത്തിൽ നേടിയിരിക്കുന്ന കളക്ഷൻ. ഇന്ത്യ നെറ്റ് കളക്ഷനാണിത്. സിനിമയുടെ തീയേറ്റര്‍ ഷെയര്‍ 100 കോടി രൂപ കടന്നു എന്ന റെക്കോർഡും എമ്പുരാന് സ്വന്തമാണ്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മലയാള സിനിമയുടെ തീയേറ്റര്‍ ഷെയര്‍ 100 കോടി കടക്കുന്നത്. സിനിമയുടെ നിര്‍മാതാക്കള്‍ക്ക് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്ന പങ്കാണ് തീയേറ്റര്‍ ഷെയര്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍, സുബാസ്‌കരന്‍ അല്ലിരാജ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. മുരളി ഗോപി തിരക്കഥയെഴുതിയ ഈ ചിത്രത്തില്‍ പൃഥ്വിരാജ്, ടൊവിനോ തോമസ്, അഭിമന്യു സിംഗ്, മഞ്ജു വാര്യര്‍, ജെറോം ഫ്‌ലിന്‍, എറിക് എബൗനി എന്നിവരാണ് മറ്റു താരങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News