എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ഓരോ പ്രേക്ഷകനും. അർധരാത്രിയിൽ ട്രെയിലർ കൂടി വന്നതോടെ ആരാധകരുടെ ആകാംക്ഷ കൂടിയിരിക്കുകയാണ്. ട്രെയിലർ കണ്ടാൽ ഒരു മലയാള ചിത്രമാണിതെന്ന് തോന്നിക്കില്ല. അത്ര മികച്ച മേക്കിങ് ആണ് ഈ ചിത്രത്തിന്റേതെന്ന് ഇതിലെ വിഷ്വൽസ് കാണുമ്പോൾ തന്നെ മനസിലാകും. മലയാള സിനിമയെ ലോകസിനിമയുടെ നെറുകയിലെത്തിക്കാൻ എമ്പുരാനിലൂടെ പൃഥ്വിരാജിന് സാധിക്കുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
മാർച്ച് 27ന് റിലീസ് ചെയ്യുന്ന എമ്പുരാന്റെ ടിക്കറ്റ് ബുക്കിങ് നാളെ ആരംഭിക്കും. ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. മാർച്ച് 21, നാളെ രാവിലെ 9 മണിക്ക് ബുക്കിങ് ആരംഭിക്കും. ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.
ലൂസിഫർ എന്ന ചിത്രത്തിന്റെ വമ്പൻ വിജയവും മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടും തന്നെയാണ് എമ്പുരാനായുള്ള കാത്തിരിപ്പിന് ആക്കം കൂട്ടുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എമ്പുരാൻ പ്രദര്‍ശനത്തിനെത്തും. മോഹൻലാൽ, മഞ്ജു വാര്യർ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, തുടങ്ങി ലൂസിഫറിലുണ്ടായിരുന്ന താരങ്ങളും പുതിയ കഥാപാത്രങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമാ ആസ്വാദകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാൻ. ആശിർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂരും ഗോകുലം ഗോപാലനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മുരളി ഗോപിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം 2019-ലാണ് റിലീസ് ചെയ്തത്. മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിച്ചത്. വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









