താരപുത്രനാണെങ്കിലും അതിന്റേതായ ഒരു താരജാഡയും അല്ലാതെ സാധാരണക്കാരനെപ്പോലെ നടക്കാൻ ആഗ്രഹിക്കുന്ന ആളാണ് പ്രണവ് മോഹൻലാൽ. പ്രണവിനോട് രണ്ട് മിനിറ്റ് സംസാരിച്ചാൽ നമ്മുടെ അഹങ്കാരം തീരുമെന്ന് വ്യക്തമാക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് ശ്രീജിത്ത് ഗുരുവായൂർ. എമ്പുരാൻ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിൽ പ്രണവ് മോഹൻലാലിനെ മേക്കപ്പ് ചെയ്തപ്പോഴുള്ള അനുഭവമാണ് ശ്രീജിത്ത് പങ്കുവയ്ച്ചത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'എമ്പുരാന്റെ പ്രോസസ് നടക്കുന്ന സമയത്ത് പ്രണവിന് ഒരു കാലഘട്ടം ഉണ്ട്. അത് മെൻഷൻ ചെയ്യണമെങ്കിൽ അദ്ദേഹത്തിന് മേക്കോവർ വേണം. ട്രയൽ ചെയ്യണമെന്ന് പൃഥ്വിരാജിനോട് പറയുകയും സമ്മതം അറിയിക്കുകയും ചെയ്തു. ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ട്രയൽ. അങ്ങനെ അവിടെ എത്തി വിഗ്ഗിന്റെ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. പുള്ളിക്ക് വേണ്ടി ഒരു കസേര ഇട്ടിട്ടുണ്ട്. പക്ഷേ അദ്ദേഹം അവിടെ ഇരിക്കാതെ നമുക്കൊപ്പം നിന്നു. ഓരോന്ന് ചെയ്യുന്നതും നോക്കി. ഇതിനിടയിൽ എന്റേന്ന് ബ്രഷ് താഴേ പോയപ്പോൾ പെട്ടെന്ന് പുള്ളി അത് എടുത്ത് തന്നു. അതൊക്കെ സ്വാഭാവികമായി സംഭവിക്കുന്നതാണ്', ശ്രീജിത്ത് പറഞ്ഞു.
'എല്ലാം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ എന്റെ ബാഗ് കാണാനില്ല. തിരിഞ്ഞ് നോക്കിയപ്പോൾ പ്രണവ് ബാഗുമായി നിൽക്കുന്നു. അയ്യോന്ന് പറഞ്ഞ് ബാഗ് വാങ്ങി. ഇതൊക്കെ പറയുന്നത് എന്തിനെന്ന് വച്ചാൽ നമ്മുടെ ഉള്ളിലെ ഞാൻ എന്ന ഭാവവും അഹങ്കാരവുമൊക്കെ രണ്ട് മിനിറ്റ് പ്രണവിനോട് സംസാരിച്ചാൽ ഇല്ലാണ്ടാവും. അത്രത്തോളം ഇംപാക്ട് പ്രണവ് നമ്മളിൽ വരുത്തിയിട്ടുണ്ട്', എന്നും ശ്രീജിത്ത് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









