Perumbara: ഒരു ക്യാൻസർ രോഗ വിദഗ്ധന്റെ അനുഭവങ്ങൾ; 'പെരുമ്പറ' തുടങ്ങി

Perumbara short filmക്യാൻസർ രോഗ വിദഗ്ധനായ ഡോക്ടർ വി പി ഗംഗാധരന്റെ അനുഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഹ്രസ്വ ചിത്രമാണിത്.

Written by - Zee Malayalam News Desk | Last Updated : Feb 6, 2024, 07:05 PM IST
  • എറണാകുളം ഐഎംഎ ഹാളിൽ ചിത്രത്തിന്റെ പൂജ നടന്നു.
  • ബൈജു കെ. ബാബു ആണ് ചിത്രത്തിന്റെ നിർമ്മാണം.
  • നിബു പേരേറ്റിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പെരുമ്പറ'.
Perumbara: ഒരു ക്യാൻസർ രോഗ വിദഗ്ധന്റെ അനുഭവങ്ങൾ; 'പെരുമ്പറ' തുടങ്ങി

പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധനായ ഡോക്ടർ വി പി ഗംഗാധരന്റെ അനുഭവങ്ങളെ ആസ്പദമാക്കി വരദായിനി ക്രിയേഷൻസിന്റെ ബാനറിൽ ബൈജു കെ. ബാബു നിർമ്മിച്ച് നിബു പേരേറ്റിൽ സംവിധാനം ചെയ്യുന്ന "പെരുമ്പറ" എന്ന ഹ്രസ്വ ചിത്രത്തിന്റെ പൂജ എറണാകുളം ഐ.എം.എ ഹാളിൽ നടന്നു.

ലോക കാൻസർ ദിനമായ ഫെബ്രുവരി നാലിന് രാവിലെ ഒമ്പതിന്  ഓൻകോ സർജൻ ഡോക്ടർ ജോജോ ജോസഫ് ഭദ്രദീപം തെളിയിച്ചു. ചടങ്ങിൽ വെച്ച് കാൻസർ രോഗത്തിൽ നിന്നും വിമുക്തി നേടിയ ദീർഘദൂര ഓട്ടക്കാരനായ അഷറഫിനെ ആദരിച്ചു. ഡോ. വി.പി ഗംഗാധരന്റെ ചികിത്സയും അദ്ദേഹം നൽകിയആത്മധൈര്യവുമാണ് തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം  പറഞ്ഞു. 

ALSO READ: ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ക്യാൻസർ ബാധിതർക്ക് വേണ്ടി നിർമ്മാതാവ് ബൈജു കെ. ബാബു നൽകിയ ധനസഹായം നടൻ അനീഷ് രവി അഷ്റഫിന് കൈമാറി.  ഹൃസ്വ ചിത്രത്തിന്റെ ചിത്രീകരണം മൂന്നാറും പരിസര പ്രദേശങ്ങളിലുമായി ആരംഭിച്ചു. അനീഷ് രവി,സീമ ജി നായർ, പ്രമോദ് വെളിയനാട് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥ-സുഗതൻ കണ്ണൂർ, ഛായാഗ്രഹണം-കൃഷ്ണകുമാർ കോടനാട്, പ്രൊഡക്ഷൻ കൺട്രോളർ-രതീഷ് കരുനാഗപ്പള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്യാം പ്രേം, കലാസംവിധാനം-  ജോമോൻ,മേക്കപ്പ്- രതീഷ്,നിശ്ചല ഛായാഗ്രഹണം- ജിതേഷ്ദാമോദർ, പി ആർ ഒ-എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്.

Trending News