Desinguraja 2: എഴിൽ ചിത്രം 'ദേസിംഗ് രാജാ 2' എത്തുന്നു; റിലീസ് തീയതി പുറത്ത്

Desinguraja 2: ആദ്യന്തം നർമ്മ രസപ്രദമായ  ആക്ഷൻ  സിനിമയാണ് 'ദേസിംഗ് രാജാ 2'  

Written by - Zee Malayalam News Desk | Last Updated : May 13, 2025, 06:29 PM IST
  • പത്തു വർഷം മുമ്പ് വിമലിനെ നായനാക്കി എഴിൽ അണിയിച്ചൊരുക്കിയ ജനപ്രിയ ചിത്രമായിരുന്നു ദേസിംഗ് രാജാ.
  • ഇപ്പോൾ ഇതിൻ്റെ രണ്ടാം ഭാഗമായ ' ദേസിംഗ് രാജാ 2 ' എത്തുന്നത്.
  • വിമൽ തന്നെയാണ് രണ്ടാം ഭാഗത്തിലെയും നായകൻ.
Desinguraja 2: എഴിൽ ചിത്രം 'ദേസിംഗ് രാജാ 2' എത്തുന്നു; റിലീസ് തീയതി പുറത്ത്

പ്രശസ്ത സംവിധായകൻ എസ് എഴിലിന്റെ ചിത്രമായ ദേസിംഗ് രാജാ 2 ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. ചിത്രം വരുന്ന ജൂലൈ 11-നു റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് പോസ്റ്ററും അണിയറക്കാർ പുറത്തു വിട്ടു. പത്തു വർഷം മുമ്പ് വിമലിനെ നായനാക്കി എഴിൽ അണിയിച്ചൊരുക്കിയ ജനപ്രിയ ചിത്രമായിരുന്നു ദേസിംഗ് രാജാ. ഇപ്പോൾ ഇതിൻ്റെ രണ്ടാം ഭാഗമായ ' ദേസിംഗ് രാജാ 2 ' എത്തുന്നത്. 

വിമൽ തന്നെയാണ് രണ്ടാം ഭാഗത്തിലെയും നായകൻ. ഉപനായകനായി പുതുമുഖം ജനാ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ആദ്യന്തം നർമ്മ രസപ്രദമായ  ആക്ഷൻ  സിനിമയാണ് 'ദേസിംഗ് രാജാ 2'. തെലുങ്കിൽ 'രംഗസ്ഥല' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പൂജിതാ പൊന്നാടയാണ് നായിക. തെലുങ്ക് താരം ഹർഷിത മറ്റൊരു നായികയാവുന്നു. മധുമിത, രവി മറിയാ, റോബോ ശങ്കർ, സിങ്കം പുലി, കിങ്സ്‌ലി, പുകഴ്, ചാംസ്, മൊട്ട രാജേന്ദ്രൻ, വയ്യാപുരി, ലൊള്ളു സ്വാമിനാഥൻ, മധുര മുത്ത്, വിജയ് ടിവി വിനോദ് എന്നിങ്ങനെ ഒട്ടേറെ നടീ നടന്മാർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇൻഫിനിറ്റി ക്രിയേഷൻ്റെ ബാനറിൽ പി. രവിചന്ദ്രൻ നിർമ്മിക്കുന്ന മധുമിത ചിത്രത്തിൻ്റെ സംഗീത സംവിധായകൻ വിദ്യാ സാഗറാണ്.  പൂവെല്ലാം ഉൻ വാസം എന്ന സിനിമക്ക് ശേഷം ഈ ഹിറ്റ് കോംബോ ഒന്നിക്കുന്നു എന്നത് സവിഷേതയാണ്.

തമിഴിൽ മുൻ നിര നായകന്മാരായ വിജയ്, അജിത്, ജയം രവി, ശിവ കാർത്തികേയൻ, വിഷ്ണു വിശാൽ, വിമൽ എന്നിവരുടെ തുടക്ക കാലത്ത് അവരെ വെച്ച് സൂപ്പർ ഹിറ്റുകൾ ഒരുക്കി അവരുടെ താര മൂല്യം ഉയർത്തിയ സംവിധായകനാണ് എസ്. എഴിൽ. വിജയ് (തുള്ളാത മനമും തുള്ളും), അജിത് (പൂവെല്ലാം  ഉൻ വാസം), ജയം രവി (ദിപാവലി), ശിവ കാർത്തികേയൻ (മനംകൊത്തി പറവൈ) , വിഷ്ണു വിശാൽ (വേലൈന്ന് വന്താ വെള്ളൈ ക്കാരൻ) എന്നീ എഴിൽ ചിത്രങ്ങൾ ഉദാഹരണങ്ങൾ. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News