Odum Kuthira Chadum Kuthira Movie: ഫഹദും കല്ല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം; ‘ഓടും കുതിര ചാടും കുതിര’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Fahadh Faasil Movie: നടനും സംവിധായകനുമായ അൽത്താഫ് സലീമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 14, 2025, 01:00 PM IST
  • ഇത് ഒരു കല്യാണവേദിയാണെങ്കിലും, ഇവിടെ നടക്കുന്നത് ഒരു സാധാരണ വിവാഹമല്ലെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്ന സൂചന
  • ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു
Odum Kuthira Chadum Kuthira Movie: ഫഹദും കല്ല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം; ‘ഓടും കുതിര ചാടും കുതിര’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഫഹദ് ഫാസിലും കല്ല്യാണി പ്രിയദർശനും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ‘ഓടും കുതിര ചാടും കുതിര’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. റൊമാന്റിക് കോമഡി ജോണറിലാണ് ചിത്രം എത്തുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നടനും സംവിധായകനുമായ അൽത്താഫ് സലീമാണ്. അൽത്താഫ് സലീം തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

Add Zee News as a Preferred Source

ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്. ‘ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള‘ എന്ന നിവിൻ പോളി ചിത്രത്തിന് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിക്കുന്ന ഈ ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ സൂപ്പർഹിറ്റ് ചിത്രം തല്ലുമാലക്ക് ശേഷം കല്യാണി പ്രിയദർശൻ വീണ്ടും നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഒരു കല്യാണ പശ്ചാത്തലത്തിൽ  സ്റ്റൈലായി കുതിരപ്പുറത്തിരിക്കുന്ന ഫഹദിനോടൊപ്പം എന്തോ കണ്ടു ഭയന്ന ഭാവത്തിലാണ് കല്യാണിയുള്ളത്. കൂടെ വിനയ് ഫോർട്ട്, ലാൽ, സുരേഷ്കൃഷ്ണ എന്നിവരും ഉണ്ട്.

ഇത് ഒരു കല്യാണവേദിയാണെങ്കിലും, ഇവിടെ നടക്കുന്നത് ഒരു സാധാരണ വിവാഹമല്ലെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്ന സൂചന. ‌ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രം ഈ  വർഷം തന്നെ റിലീസിനെത്തുമെന്നാണ് സൂചന. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. സിനിമാറ്റോഗ്രാഫി: ജിന്റോ ജോർജ്. സംഗീതം: ജസ്റ്റിൻ വർഗീസ്. എഡിറ്റർ: അഭിനവ് സുന്ദർ നായക്. പ്രൊഡക്ഷൻ ഡിസൈൻ: അശ്വിനി കാലെ. കലാ സംവിധാനം: ഔസേഫ് ജോൺ. വസ്ത്രാലങ്കാരം: മഷർ ഹംസ. മേക്കപ്പ്: റോണക്സ് സേവ്യർ.

സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്. വിഎഫ്എക്സ്: ഡിജിബ്രിക്സ്. പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീവ് സുകുമാർ. സ്റ്റിൽസ്: രോഹിത് കെ സുരേഷ്. പി.ആർ.ഒ: എ.ഡി. ദിനേശ്. ഡിസ്ട്രിബ്യൂഷൻ: സെൻട്രൽ പിക്ചേഴ്സ്. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News