FEFKA: 'ജാഗ്രതാ സമിതി' രൂപീകരിക്കാൻ ഫെഫ്ക; സിനിമാ മേഖലയിലെ ലഹരി ഉപയോ​ഗം തടയുക ലക്ഷ്യം

സിനിമാ മേഖലയിലെ ലഹരി ഉപയോ​ഗം തടയാൻ ലക്ഷ്യമിട്ട് സമിതി രൂപീകരിക്കാൻ ഒരുങ്ങി ഫെഫ്ക.

Written by - Zee Malayalam News Desk | Last Updated : Mar 26, 2025, 01:09 PM IST
  • മലയാള സിനിമയുടെ വിവിധ മേഖലയിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയാകും സിനിമ സംഘടനയായ ഫെഫ്ക ജാഗ്രതാ സമിതി രൂപീകരിക്കുക.
  • സിനിമാ മേഖലയിലെ ലഹരി ഉപയോ​ഗം തടയുകയാണ് ലക്ഷ്യമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
  • ഇതിനായി എല്ലാ ഷൂട്ടിങ് ലൊക്കേഷനിലും ജാഗ്രത ഉറപ്പാക്കും.
FEFKA: 'ജാഗ്രതാ സമിതി' രൂപീകരിക്കാൻ ഫെഫ്ക; സിനിമാ മേഖലയിലെ ലഹരി ഉപയോ​ഗം തടയുക ലക്ഷ്യം

സിനിമാ മേഖലയിൽ നിരോധിത ലഹരിയുടെ വ്യാപനം തടയാൻ ജാഗ്രതാ സമിതി രൂപീകരിക്കാൻ ഒരുങ്ങി ഫെഫ്ക. മലയാള സിനിമയുടെ വിവിധ മേഖലയിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയാകും സിനിമ സംഘടനയായ ഫെഫ്ക ജാഗ്രതാ സമിതി രൂപീകരിക്കുക. സിനിമാ മേഖലയിലെ ലഹരി ഉപയോ​ഗം തടയുകയാണ് ലക്ഷ്യമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇതിനായി എല്ലാ ഷൂട്ടിങ് ലൊക്കേഷനിലും ജാഗ്രത ഉറപ്പാക്കും.

Add Zee News as a Preferred Source

മലയാള സിനിമയിൽ ലഹരിയുടെ ഉപയോഗം വർധിക്കുന്നെുവെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ വന്നിരുന്നു. അടുത്തിടെ ഹൈബ്രിഡ് കഞ്ചാവുമായി മേക്കപ്പ്മാൻ രഞ്ജിത് ​ഗോപിനാഥ് ഇടുക്കിയിൽ പിടിയിലായിരുന്നു. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം തുടങ്ങിയ നിരവധി സിനിമകളില്‍ മേക്കപ്പ് മാനായി പ്രവർത്തിച്ചയാളാണ് രഞ്ജിത്ത് ഗോപിനാഥ്. 45 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെ ഫെഫ്ക രഞ്ജിത്തിനെ അനിശ്ചിത കാലത്തേക്ക് സസ്പെൻഡ്‌ ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News