ഷൈൻ ടോം ചാക്കോയ്ക്ക് അവസാന അവസരം നൽകി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക. ലഹരി ഉപയോഗിച്ചുവെന്ന് ഷൈൻ ടോം ചാക്കോ സമ്മതിച്ചുവെന്നും ഒരു അവസരം കൂടി നൽകണമെന്ന് ഷൈൻ അപേക്ഷിച്ചുവെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കൊച്ചിയിൽ നട്ത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. ഷൈന്‍ ടോം ചാക്കോയുമായി തുറന്ന് സംസാരിച്ചു. അദ്ദേഹത്തിന്‍റെ കുടുംബവും ഉണ്ടായിരുന്നു. അദ്ദേഹം ഒരു അവസരം കൂടി ആവശ്യപ്പെട്ടെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഷൈന്‍ പ്രതിഭയുള്ള അഭിനേതാവാണ്. ഇത്തരം തെറ്റുകളില്‍ പെടുന്നവര്‍ക്ക് തിരുത്താന്‍ ഒരു അവസരം കൊടുക്കുക എന്നത് മാനുഷികമായ നിലപാടാണെന്നും എന്നാല്‍ ഈ നിലപാട് ദൗര്‍ബല്യമായി കരുതരുതെന്നും അദേഹം പറഞ്ഞു. ഷൈന്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചാല്‍ ഷൈന്‍ മലയാള സിനിമയില്‍ ഉണ്ടാകും. ഇതൊരു ഷൈനില്‍ ഒതുങ്ങുന്ന കാര്യമല്ല. ഷൈന്‍ ഒരു രോഗലക്ഷണമാണ്. ഒരുപാട് മറ്റ് ആളുകളുണ്ട്. ഇത്തരക്കാര്‍ക്കെതിരായ പരാതി ഫെഫ്കയിലും നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കും ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരെ ഫെഫ്ക വിളിച്ചുവരുത്തി സംസാരിക്കും. എന്നാല്‍ മാത്രമേ ഒരു തിരുത്തല്‍ നടക്കുവെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
മലയാള സിനിമയില്‍ ലഹരിമാഫിയ പിടിമുറുക്കി എന്ന രീതിയിലാണ് നിരന്തരം വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ മലയാള സിനിമ രംഗം അടുത്ത രണ്ട് മൂന്ന് മാസങ്ങളില്‍ നിലയ്ക്കുന്ന അവസ്ഥയാണ് അത്തരം ഒരു അവസ്ഥയില്‍ ഇത്തരം പെരുമാറ്റം ഉള്ളവരുമായി സഹകരിക്കുന്നത് ബുദ്ധിമുട്ടാകും. ഇനി എല്ലാ ലോക്കേഷനിലും ഫെഫ്ക ഒരു ക്യാംപെയിന്‍ നടത്തുകയാണ്. സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ ലോക്കേഷനില്‍ അടക്കം ലഹരിക്കെതിരെ പ്രചാരണം നടത്തുകയാണ്. കേരളം ലഹരി വിമുക്തമാക്കാനുള്ള പൊതു സമൂഹത്തിന്‍റെ ദൗത്യത്തിനൊപ്പം തന്നെയാണ് ഫെഫ്കയുമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









