പത്ത് ലക്ഷത്തോളം കാഴ്ചക്കാരുമായി അമ്പിളിയിലെ ഗാനം

ഒന്നും രണ്ടുമല്ല പത്ത് ലക്ഷത്തോളം പേരാണ് യുട്യൂബില്‍ ഈ ഗാനം കണ്ടിരിക്കുന്നത്. 

Last Updated : Jul 28, 2019, 10:50 AM IST
പത്ത് ലക്ഷത്തോളം കാഴ്ചക്കാരുമായി അമ്പിളിയിലെ ഗാനം

ജോണ്‍പോള്‍ ജോര്‍ജ്ജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന അമ്പിളി എന്ന ചിത്രത്തിലെ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയം. 

ചിത്രത്തിലെ 'ഞാന്‍ ജാക്സണ്‍ അല്ലെടാ' എന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രേക്ഷക ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. 

ഒന്നും രണ്ടുമല്ല പത്ത് ലക്ഷത്തോളം പേരാണ് യുട്യൂബില്‍ ഈ ഗാനം കണ്ടിരിക്കുന്നത്. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിഷ്ണു വിജയ്‌ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസനാണ്.

Trending News