ജയലളിതയുടെ കഥ പറഞ്ഞ് വെബ്‌ സീരിസ്; രമ്യയും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങള്‍!!

ജയലളിതയുടെ ചെറുപ്പക്കാലം അവതരിപ്പിക്കുന്നത് മലയാളി താരമായ അനിഖ സുരേന്ദ്രനാണ്. 

Last Updated : Sep 9, 2019, 03:18 PM IST
 ജയലളിതയുടെ കഥ പറഞ്ഞ് വെബ്‌ സീരിസ്; രമ്യയും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങള്‍!!

മിഴ് സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കുന്ന വെബ്‌ സീരിസിന്‍റെ ഫസ്റ്റ് ലുക്ക്‌ പുറത്ത്. 

ഗൗത൦ മേനോനും പ്രശാന്ത്‌ മുരുകനും ചേര്‍ന്ന് തയാറാക്കുന്ന സീരിസില്‍ രമ്യാ കൃഷ്ണനാണ് ജയലളിതയായി എത്തുന്നത്.

ക്വീന്‍ എന്ന ടൈറ്റിലില്‍ തയാറാക്കുന്ന വെബ് സീരിസില്‍ ജയലളിതയുടെ ചെറുപ്പക്കാലം അവതരിപ്പിക്കുന്നത് മലയാളി താരമായ അനിഖ സുരേന്ദ്രനാണ്. 

ജയലളിതയുടെ ആദ്യ കാല ജീവിതമാണ് അനിഖ അവതരിപ്പിക്കുക. ഈ ഭാഗങ്ങള്‍ അടങ്ങിയ അഞ്ച് എപ്പിസോഡുകള്‍ സംവിധാനം ചെയ്യുന്നത് പ്രശാന്ത്‌ മുരുകനാണ്. 

ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ അനിഖ വേഷമിട്ടിരുന്നു.

ജയലളിതയുടെ സിനിമ-രാഷ്ട്രീയ കാലഘട്ടങ്ങള്‍ ഉള്‍പ്പെട്ട അഞ്ച് എപ്പിസോഡുകള്‍ സംവിധാനം ചെയ്യുന്നത് ഗൗതം മേനോനാണ്. ചിത്രത്തില്‍ എംജിആറിന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാളി താരം ഇന്ദ്രജിത്താണ്.  

ധനുഷ്, മേഘ്ന ആകാശ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'എന്നൈ നോക്കി പായും തോട്ട'യുടെ പണിപ്പുരയിലാണ് ഗൗതം മേനോനിപ്പോള്‍. എംഎക്സ് പ്ലയറാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Trending News