മലാലയുടെ കഥ: 'ഗുൽ മകായ്'യുടെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റര്‍ പുറത്ത്

പാകിസ്താനിലെ കുട്ടികളുടെ അവകാശത്തിനായി പോരാടിയ മലാല യൂസഫ് സായിയുടെ ജീവിതം പ്രമേയമാക്കിയുള്ള ബോളിവുഡ് ചിത്രം 'ഗുൽ മകായ്' യുടെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റര്‍ പുറത്ത്.

Last Updated : Jul 4, 2018, 06:41 PM IST
മലാലയുടെ കഥ: 'ഗുൽ മകായ്'യുടെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റര്‍ പുറത്ത്

പാകിസ്താനിലെ കുട്ടികളുടെ അവകാശത്തിനായി പോരാടിയ മലാല യൂസഫ് സായിയുടെ ജീവിതം പ്രമേയമാക്കിയുള്ള ബോളിവുഡ് ചിത്രം 'ഗുൽ മകായ്' യുടെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റര്‍ പുറത്ത്.

പാകിസ്താനിലെ സ്വാത് താഴ്വരകളിലൂടെ മലാല നടത്തിയ ചരിത്ര സഞ്ചാരത്തിന്‍റെ ദിനങ്ങളാണ് 'ഗുൽ മകായ്' എന്ന ചിത്രത്തിന്‍റെ പ്രമേയം. അംജദ് ഖാന്‍ സംവിധാനം ചെയ്ത ചിത്രം ഭുജ്, മുംബൈ എന്നിവിടങ്ങളിലായാണ്  ചിത്രീകരിച്ചത്. റീം ഷെയ്ഖ്, ദിവ്യ ദത്ത, മുകേഷ് ഋഷി, അഭിമന്യൂ സിങ്, അജാസ് ഖാൻ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

താലിബാന്‍റെ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട മലാല, കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി 2012ൽ നൊബേൽ സമ്മാനത്തിന് അര്‍ഹയായി. മലാലയുടെ ജീവിതകഥ വിവരിക്കുന്ന 'ഐ ആം മലാല' എന്ന പുസ്തകം മികച്ച രീതിയിൽ വിൽപന നടത്തിയിരുന്നു.

Trending News