ഇട്ടിമാണിയിലെ ആദ്യ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി

ചൈനീസും മലയാളവും ചേര്‍ന്നതാണ് ഈ ഗാനം.   

Last Updated : Aug 26, 2019, 11:21 AM IST
ഇട്ടിമാണിയിലെ ആദ്യ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി

മോഹന്‍ലാലിന്‍റെ പുതിയ ചിത്രമായ 'ഇട്ടിമാണി മെയ്ഡ്‌ ഇന്‍ ചൈനയിലെ ആദ്യ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി. ചൈനീസും മലയാളവും ചേര്‍ന്നതാണ് ഈ ഗാനം. 

എംജി. ശ്രീകുമാര്‍, വൃന്ദ, മാസ്റ്റര്‍ ആദിത്യന്‍ എന്നിവര്‍ മലയാളം വരികളും ലിയു സു ആങ്ങ്, തെരേസ റോസേ ജോ എന്നിവര്‍ ചൈനീസ്‌ വരികളും ആലപിച്ചിരിക്കുന്നു. സന്തോഷ്‌ വര്‍മ്മ ലിയു സു ആങ്ങ് എന്നിവരുടെതാണ് വരികള്‍.

വീഡിയോ കാണാം:

ഈ സിനിമയില്‍ തൃശൂര്‍ക്കാരനായ ഒരു അച്ചായനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. നവാഗതനായ ജോജു, ജിബി എന്നിവരാണ്‌ ഇട്ടിമാണിയുടെ സംവിധായകര്‍. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

മോഹന്‍ലാലിനൊപ്പം ഹണി റോസ്, ഹരീഷ് കണാരന്‍, സിദ്ദീഖ്, ധര്‍മജന്‍ ബോള്‍ഗാട്ടി, അജു വര്‍ഗീസ്‌ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

Trending News