യുവമനസ്സുകളില്‍ പ്രണയം നിറച്ച് 'ലൂക്ക'യിലെ ആദ്യ ഗാനം!!

ഈ ഗാനം ഇപ്പോള്‍ യുട്യൂബില്‍ ഒന്നാം സ്ഥാനത്ത് ട്രെന്‍ഡിംഗിലാണ്.  

Last Updated : Jun 10, 2019, 01:14 PM IST
യുവമനസ്സുകളില്‍ പ്രണയം നിറച്ച് 'ലൂക്ക'യിലെ ആദ്യ ഗാനം!!

ടൊവിനോ തോമസ്‌ നായകനാകുന്ന ലൂക്കയിലെ ആദ്യ ഗാനം യുവമനസ്സുകളില്‍ പ്രണയം നിറച്ചുകൊണ്ട് എത്തി. 'ഒരേ കണ്ണാല്‍‍' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നന്ദഗോപന്‍, അഞ്ജു ജോസഫ്, നീതു, സൂരജ് എസ് കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ്.

വീഡിയോ കാണാം:

ഈ ഗാനം ഇപ്പോള്‍ യുട്യൂബില്‍ ഒന്നാം സ്ഥാനത്ത് ട്രെന്‍ഡിംഗിലാണ്. അഞ്ചര ലക്ഷത്തോളംപേരാണ് ഇതിനകം ഈ ഗാനം കണ്ടുകഴിഞ്ഞത്. 

നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയില്‍ അഹാന കൃഷ്ണയാണ് ടൊവിനോയുടെ നായികയായി എത്തുന്നത്. മൃദുല്‍ ജോര്‍ജ്ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്.

നിതിന്‍ ജോര്‍ജ്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, പൗളി വില്‍സന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് നിമിഷ് രവിയാണ്. ചിത്രത്തിന് സംഗീതം നല്‍കുന്നത് സൂരജ്.എസ്.കുറുപ്പ് ആണ്.

സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്‍റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജൂണ്‍ 28ന് പ്രദര്‍ശനത്തിന് എത്തും.

More Stories

Trending News