മനം തൊടുന്ന മെലഡിയുമായി ആദിയിലെ ഗാനം

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയിലെ ആദ്യ ഗാനമെത്തി. നജീം അര്‍ഷാദ് ആലപിച്ച 'സൂര്യനെ...' എന്ന് തുടങ്ങുന്ന മനോഹരമായ ഗാനമാണ് റിലീസായിരിക്കുന്നത്. 

Last Updated : Jan 5, 2018, 09:07 PM IST
മനം തൊടുന്ന മെലഡിയുമായി ആദിയിലെ ഗാനം

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയിലെ ആദ്യ ഗാനമെത്തി. നജീം അര്‍ഷാദ് ആലപിച്ച 'സൂര്യനെ...' എന്ന് തുടങ്ങുന്ന മനോഹരമായ ഗാനമാണ് റിലീസായിരിക്കുന്നത്. 

അനില്‍ ജോണ്‍സണിന്‍റെ സംഗീതത്തില്‍ സന്തോഷ് വര്‍മയാണ് ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്. 'ആദിയിലെ ആദ്യ സോംഗ് കിടു' എന്ന പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. 

ലെന, സിദ്ദിഖ്, അനുശ്രീ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശീർവാദ് സിനിമാസിനു വേണ്ടി ആന്‍റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിര്‍മാണം. 

Trending News