Video: മിന്നുന്ന മുടിയഴകാണിവള്‍ക്ക്!

ചെറിയ പ്രായത്തിനുള്ളിൽ തന്നെ ഇൻസ്റ്റഗ്രാമിലെ മിന്നും താരമായി മാറിയിരിക്കുകയാണ്  ഇസ്രായേലിലെ ടെൽ അവീവ് സ്വദേശിനിയായ മിയ അഫാലോ.

Last Updated : Aug 31, 2018, 01:33 PM IST
Video: മിന്നുന്ന മുടിയഴകാണിവള്‍ക്ക്!

ചെറിയ പ്രായത്തിനുള്ളിൽ തന്നെ ഇൻസ്റ്റഗ്രാമിലെ മിന്നും താരമായി മാറിയിരിക്കുകയാണ്  ഇസ്രായേലിലെ ടെൽ അവീവ് സ്വദേശിനിയായ മിയ അഫാലോ. പ്രശസ്ഥ മാഗസിനായ വോഗില്‍ മോഡലായ ഈ  അഞ്ച് വയസുകാരിക്ക് ലോകം മുഴുവന്‍ ആരാധകരാണ്.  ഇത്രയും ആരാധകരെ ഒരു അഞ്ച് വയസുകാരിക്ക് എങ്ങനെ കിട്ടിയെന്നല്ലേ? 

 

 

A post shared by Mia Aflalo Shunem (@miaaflalo) on

തിങ്ങിവളർന്ന തിളക്കമുള്ള തലമുടിയാണ് ഈ കൊച്ചുമിടുക്കിക്ക് സമൂഹമാധ്യമങ്ങളില്‍ ഇത്രയും ആരാധകരെ സമ്മാനിച്ചത്. സമൂഹമാധ്യമങ്ങളിലെ പ്രശസ്തി ഫാഷൻ വിപണിയിലേക്കുള്ള വൻ അവസരങ്ങളാണ് മിയയ്ക്ക് നേടികൊടുത്തത്. 

 ''കുഞ്ഞ് രാജകുമാരി മിയ ആരോടും തർക്കിക്കുകയോ പരാതി പറയുകയോ ഇല്ല. എല്ലാവരുടെയും നേരെ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന അവൾ പുതിയ ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കുമ്പോൾ ക്ഷമയോടെ കാത്തിരിക്കും''- മിയയുടെ ഹെയർ സ്റ്റൈലിസ്റ്റ് സാഗി ധാരി പറയുന്നു.

എന്നാൽ ഇത്ര ചെറുപ്പത്തിലേ ലഭിക്കുന്ന പ്രശസ്തി കുഞ്ഞിന്‍റെ സ്വഭാവരൂപീകരണത്തെ ബാധിക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. സമൂഹമാധ്യമങ്ങളിലുള്ളവര്‍ ദുരുപയോഗം ചെയ്യാനായി കുഞ്ഞിന്‍റെ ചിത്രങ്ങള്‍ ഉപയോഗിക്കുമെന്നും അതിനാല്‍ മിയയുടെ ചിത്രങ്ങള്‍ ഇങ്ങനെ പരസ്യമായി പ്രസിദ്ധീകരിക്കരുതെന്നും അവര്‍ പറയുന്നു.

എന്നാൽ ഇത്ര ചെറിയ പ്രായത്തിലെ ലഭിക്കുന്ന അംഗീകാരവും പ്രോത്സാഹനവും കുഞ്ഞിന്‍റെ വളർച്ചയെയും വ്യക്തിത്വ വികസനത്തെയും വളരെ പോസിറ്റീവായി മാത്രമേ സ്വാധീനിക്കുകയുള്ളൂവെന്നാണ് മിയയുടെ ആരാധകരുടെ വാദം. എട്ട് മാസം മാത്രം പ്രായമുള്ള ബേബി ചാങ്കോയാണ് ഇതിനു മുന്‍പ് മുടിയഴക് കൊണ്ട് ശ്രദ്ധയാകര്‍ഷിച്ചത്. 2017  ഡിസംബറില്‍ ജനിച്ച കുഞ്ഞു ചാങ്കോയുടെ മുടിയഴകിനും ലക്ഷകണക്കിനാണ് ആരാധകര്‍. 

 

 

Trending News