ഷെയ്നിന്‍റെ വിലക്ക് അസംബന്ധം -ഗീതു മോഹന്‍ദാസ്

യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ചലച്ചിത്ര സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. 

Last Updated : Dec 11, 2019, 10:10 AM IST
  • ഷെയ്ന്‍ നിഗത്തെ കരാര്‍ ലംഘനത്തിന്റെ പേരില്‍ വിലക്കുന്നത് അസംബന്ധമാണെന്നാണ് ഗീതു മ ഇതിനോട് തനിക്ക് യോജിപ്പില്ലെന്നുമാണ് ഗീതു പറയുന്നത്.
ഷെയ്നിന്‍റെ വിലക്ക് അസംബന്ധം -ഗീതു മോഹന്‍ദാസ്

തിരുവനന്തപുരം: യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ചലച്ചിത്ര സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. 

ഷെയ്ന്‍ നിഗത്തെ കരാര്‍ ലംഘനത്തിന്റെ പേരില്‍ വിലക്കുന്നത് അസംബന്ധമാണെന്നും ഇതിനോട് തനിക്ക് യോജിപ്പില്ലെന്നുമാണ് ഗീതു പറയുന്നത്.

ഷെയ്ന്‍ കുറച്ചുകൂടി പ്രൊഫഷണലായി സ്വന്തം ജോലിയെ കാണേണ്ടതുണ്ട്. എന്നാല്‍ അണ്‍പ്രൊഫഷണലായാണ് ഷെയ്ന്‍ പെരുമാറിയതെങ്കില്‍ അതിനെ നേരിടാന്‍ നിയമപരമായ വഴികളുണ്ടെന്നും, ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ പുറത്താക്കുമെന്ന നയമല്ല സ്വീകരിക്കേണ്ടതെന്നും ഗീതു വ്യക്തമാക്കി.

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മൂത്തോന്‍ സിനിമയുടെ പ്രദര്‍ശനത്തോട് അനുബന്ധിച്ച്‌ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗീതു.

അതേസമയം, നടന്‍ ഷെയ്‌ന്‍ നിഗമിനെ അന്യഭാഷകളില്‍ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്തുനല്‍കി.

ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനകളുടെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ്‌ സൂചന.

കുര്‍ബാനി, വെയില്‍ എന്നീ രണ്ട് സിനിമകള്‍ക്കും കൂടി ഏഴുകോടിയോളം രൂപയാണ് നഷ്ടം ഉണ്ടായിരിക്കുന്നതെന്നും, ഇത് ഷെയ്ന്‍ നികത്തുന്നതുവരെ മലയാള സിനിമയില്‍ അഭിനയിപ്പിക്കില്ല എന്നതുമാണ് നിര്‍മാതാക്കല്‍ വ്യക്തമാക്കിയിരിക്കുന്നത്. 

അതേ നിലപാടിലാണ് ഷെയ്‌നിനെ അന്യഭാഷാ ചിത്രങ്ങളില്‍നിന്നു മാറ്റണമെന്ന ആവശ്യവുമായി ഫിലിം ചേംബര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഒത്തുതീര്‍പ്പിനില്ലെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയിരിക്കുന്നത്. 

വിഷയത്തിൽ ഷെയ്ൻ നിഗം ഏറ്റവും ഒടുവിൽ നടത്തിയ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തിയിലാണ് സിനിമ സംഘടനകള്‍. ഒത്തു തീർപ്പ് ചർച്ചകൾക്കാണ് താൻ ശ്രമിക്കുന്നതെന്നും എന്നാൽ തന്റെ ഭാഗം കേൾക്കാൻ ആരും തയ്യാറാകുന്നില്ലെന്നും ഷെയ്ൻ നിഗം പറഞ്ഞു. 

നിർമാതാക്കൾക്ക് മനോ വിഷമമാണോ മനോരോഗമാണോ എന്ന് പറയുന്നില്ല. അവർക്ക് പറയാനുള്ളത് റേഡിയോയിൽ ഇരുന്ന് പറയും. നമ്മൾ അനുസരിച്ചോളണം. കൂടിപ്പോയാൽ വാർത്താ സമ്മേളനത്തിൽ ഖേദമറിയിക്കും. അതിനപ്പുറത്തേക്ക് ഒന്നും ഉണ്ടാകില്ല -ഷെയ്ൻ പറഞ്ഞു.

കൂടാതെ,  മന്ത്രി എ.കെ ബാലനുമായി താരം കൂടിക്കാഴ്ച നടത്തിയത് ശരിയായില്ല എന്ന നിലപാടിലാണ് സംഘടനകള്‍. വിഷയത്തിൽ സമവായ ചർച്ചകൾ തുടരേണ്ടതില്ല എന്നാണ് അമ്മയുടെ നിലപാട്.

താരസംഘടനയും സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌കയും ഇടപെട്ട്‌ തർക്കപരിഹാരത്തിന്‌ വഴി തുറന്നെങ്കിലും ഏറ്റവുമൊടുവിൽ ഷെയ്‌ൻ നിഗം നിർമാതാക്കൾക്കെതിരെ നടത്തിയ പരാമർശങ്ങളാണ്‌ പ്രശ്‌നം വഷളാക്കിയിരിക്കുകയാണ്‌.

നിർമാതാക്കൾ രൂക്ഷമായി പ്രതികരിച്ചതിനെ തുടർന്ന്‌ താരസംഘടനയും ഫെഫ്കയും നടത്തിവന്ന സമവായ ശ്രമങ്ങൾ തൽക്കാലം അവസാനിപ്പിച്ചതായാണ്‌ വിവരം.

തിങ്കളാഴ്‌ച തിരുവനന്തപുരത്ത് നടത്തിയ പ്രതികരണം ചർച്ചകളുടെ പ്രസക്തി ഇല്ലാതാക്കിയെന്ന് നിർമാതാക്കൾ പ്രതികരിച്ചു. ഷെയ്ൻ പരസ്യമായി ഖേദം പ്രകടിപ്പിക്കാതെ ഇനി ഒത്തുതീർപ്പ് ചർച്ചയ്‌ക്കില്ലെന്നും നിർമാതാക്കൾ വ്യക്തമാക്കി. 

Trending News