സ്ഥിരസങ്കല്‍പങ്ങളെ പൊളിക്കുന്നു... ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി അനുശ്രീ

ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുശ്രീ. 

Updated: Jun 1, 2020, 09:57 PM IST
സ്ഥിരസങ്കല്‍പങ്ങളെ പൊളിക്കുന്നു... ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി അനുശ്രീ

ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുശ്രീ. 

റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്തെത്തിയ അനുശ്രീയുടെ വസ്ത്രധാരണ ശൈലിയും മുടിയുമെല്ലാം അന്ന് മലയാളികള്‍ക്ക് പ്രിയങ്കരമായിരുന്നു. അവാര്‍ഡ്‌ ചടങ്ങുകളില്‍ പോലും തനി നാടന്‍ പെണ്‍ക്കുട്ടിയായി സാരി അണിഞ്ഞെത്തിയിരുന്ന അനുശ്രീ ബോളിവുഡ് താരങ്ങളില്‍ നിന്ന് പോലും പ്രശംസ നേടിയിരുന്നു. 

ഇപ്പോഴിതാ, ഗ്ലാമര്‍ ലുക്കില്‍ അനുശ്രീ പങ്കുവച്ച ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇത് തന്‍റെ പരിണാമമാണ് എന്നാണ് തന്‍റെ ഫോട്ടോഷൂട്ടിനെ കുറിച്ച് അനുശ്രീ പറയുന്നത്. 

സാനിറ്റൈസർ ക്യാൻസറിന് കാരണമാകുമോ?  അറിയാം.. 

മലയാളത്തില്‍ തന്‍റെ ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് എട്ടു വര്‍ഷം കഴിഞ്ഞെന്നും തഴക്കം വന്ന അഭിനേതാവായി മാറാനും നല്ലൊരു മനുഷ്യസ്നേഹിയാകാനും പരിണാമമുണ്ടാകുക എന്നത് തന്‍റെ കടമയാണെന്നും അനുശ്രീ പറയുന്നു. 

കൂടാതെ, തന്റെ തന്നെ ഉള്ളില്‍ കിടക്കുന്ന സ്ഥിര സങ്കല്‍പ്പങ്ങളെ പൊളിക്കുകയാണ് ഈ ഫോട്ടോഷൂട്ടിലൂടെ താന്‍ ഉദ്ദേശിക്കുന്നതെന്നും അനുശ്രീ കുറിച്ചു. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

വിജയ്‌ക്ക് ആണ്‍ക്കുഞ്ഞ്; അമല്‍ എന്ന പേര് നിര്‍ദേശിച്ച് സോഷ്യല്‍ മീഡിയ

ലോക്ക്ഡൌണ്‍ കാലത്ത് ഇതാദ്യമായല്ല അനുശ്രീ വ്യത്യസ്ത ഫോട്ടോഷൂട്ടുമായി രംഗത്തെത്തിയിരിക്കുന്നത്. മുണ്ടും ഷര്‍ട്ടും അണിഞ്ഞുള്ള അനുശ്രീയുടെ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ്‌ ഇതിന് മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നത്. 

ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്‍റെ തിരക്കഥയില്‍ ലാല്‍ജോസ് അണിയിച്ചൊരുക്കിയ 'ഡയമണ്ട് നെക്ലേസ്' കുടുംബ പ്രേക്ഷകരുടെ ഇഷ്ടസിനിമകളില്‍ ഒന്നായിരുന്നു. ഫഹദ് ഫാസില്‍,സംവൃതാ സുനില്‍,ഗൗതമി നായര്‍,മണിയന്‍ പിള്ള രാജു എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

പിന്നല്ല! കഞ്ഞികുടി മുട്ടിച്ചു; വെട്ടുകിളി ബിരിയാണി മുതല്‍ പൊരിച്ചത് വരെ..

ചിത്രത്തിന്‍റെ ഛായാഗ്രഹണം സമീര്‍ തഹീര്‍ ആയിരുന്നു. 'ഡയമണ്ട് നെക്ലേസ്' എന്ന ചിത്രത്തിന്‍റെ ഏട്ടാ൦ വാര്‍ഷികതോട് അനുബന്ധിച്ച് തന്‍റെ ഓര്‍മ്മകള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ താരം പങ്ക് വെച്ചിരുന്നു.