'ഇനിയും കൂടുതല്‍ കരുത്തുണ്ടാകട്ടെ',സുരേഷ് ഗോപിയോട് മകന്‍!

സിനിമാതാരവും ബിജെപി എംപി യുമായ സുരേഷ്ഗോപിക്ക് പിന്തുണയുമായി മകനും സിനിമാതാരവുമായ ഗോകുല്‍ 

Updated: Mar 31, 2020, 12:28 PM IST
'ഇനിയും കൂടുതല്‍ കരുത്തുണ്ടാകട്ടെ',സുരേഷ് ഗോപിയോട് മകന്‍!

സിനിമാതാരവും ബിജെപി എംപി യുമായ സുരേഷ്ഗോപിക്ക് പിന്തുണയുമായി മകനും സിനിമാതാരവുമായ ഗോകുല്‍ 
സുരേഷ് രംഗത്ത്,ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗോകുല്‍ സുപ്പര്‍ താരത്തിന് പിന്തുണ അറിയിച്ചത്.ഇനിയും കൂടുതല്‍ 
കരുത്തുണ്ടാകട്ടെ,എന്ന ആശംസയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ഉള്ളത്.

"പ്രതിസന്ധികളുടെ ഈ സമയത്ത് അച്ഛന്‍ ഇപ്പോള്‍ ചെയ്യുന്നതും ഇതുവരെ ചെയ്തിട്ടുള്ളതുമായ കാര്യങ്ങള്‍ പലരും 
മനപ്പൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോഴും പറയാനുള്ളത് പറയുകയും ചെയ്യാനുള്ളത് ചെയ്യുന്നതും കാണുമ്പോള്‍ 
മനസ് നിറയുന്നു.ഇനിയും കൂടുതല്‍ കരുത്തുണ്ടാകട്ടെ അച്ഛാ, മെര്‍ലിന്‍ മണ്‍റോ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്,ചില സമയങ്ങളില്‍ നല്ല കാര്യങ്ങള്‍
തകര്‍ന്നു പോകുന്നത് കൂടുതല്‍ നല്ല കാര്യങ്ങള്‍ വന്ന് ചേരാനാണ്" യുവതാരം ഫേസ് ബുക്കില്‍ കുറിച്ചു.

 

ബിജെപി സ്ഥാനാര്‍ഥി യായി തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപി മത്സരിച്ചപ്പോള്‍ ഉയര്‍ന്ന വിമര്‍ശങ്ങള്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ 
ഗോകുല്‍ സുരേഷ് മറുപടി നല്‍കിയിരുന്നു.വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉയരുമ്പോഴും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്ന താരമാണ് സുരേഷ് ഗോപി