എമ്പുരാന്റെ നിർമാണ, വിതരണ ചുമതലകൾ ഏറ്റെടുത്ത് ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്. ചിത്രത്തിന്റെ സംവിധായകൻ, നിർമാതാക്കളിലൊരാളായ ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ തുടങ്ങിയവർ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചു.
ഗോകുലം മൂവീസ് എമ്പുരാന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും തങ്ങളുടെ ടീമിലും, സിനിമയിലും വളരെയധികം വിശ്വാസവും ആത്മവിശ്വാസവും കാണിച്ച ഗോകുലം ഗോപാലന് പ്രത്യേക നന്ദി പറയുന്നുവെന്നും എമ്പുരാന്റെ സംവിധായകനുൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
''മലയാള സിനിമയുടെ ചരിത്രമാകാൻ പോകുന്ന ഈ സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനം, സന്തോഷം. എന്നും എപ്പോഴും കൂടെ ചേർന്ന് നിൽക്കുന്ന ശ്രീ മോഹൻലാലിനും, പ്രിഥ്വിരാജിനും, ആൻ്റണിക്കും, ഒപ്പം നിന്ന എല്ലാവർക്കും സ്നേഹവും, നന്ദിയും'' - എന്നാണ് ഗോകുലം മൂവീസ് കുറിച്ചത്.
ചിത്രത്തിന്റെ നിർമ്മാണ വിതരണ ചുമതലകളിൽ നിന്ന് ലൈക്ക പ്രൗഡക്ഷൻസ് പിന്മാറിയതിന് പിന്നാലെയാണ് ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ചിത്രം ഏറ്റെടുത്തത്. സാമ്പത്തിക ബാധ്യത മൂലമാണ് ലൈക്ക പിന്മാറിയതെന്നാണ് പുറത്തുവരുന്ന വിവരം. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് ആണ് ചിത്രത്തിന്റെ നിർമാതാക്കളിലൊരാൾ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചു. മാർച്ച് 27ന് തന്നെ ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലറിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എമ്പുരാൻ പ്രദര്‍ശനത്തിനെത്തും. മോഹൻലാൽ, മഞ്ജു വാര്യർ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, തുടങ്ങി ലൂസിഫറിലുണ്ടായിരുന്ന താരങ്ങളും പുതിയ കഥാപാത്രങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമാ ആസ്വാദകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാൻ. മുരളി ഗോപിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.