അജിത്ത് നായകനായി എത്തുന്ന 'ഗുഡ് ബാഡ് അഗ്ലി' ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്. ആദിക് രവിചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്. 'ഗുഡ് ബാഡ് അഗ്ലി' നിർമിക്കുന്നത് മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ്.
ആദിക് രവിചന്ദ്രൻ, ഹരീഷ് മണികണ്ഠൻ, രവി കന്തസാമി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. തൃഷ കൃഷ്ണനാണ് ചിത്രത്തിൽ അജിത്തിന്റെ നായികയായി എത്തുന്നത്. അർജുൻ ദാസ്, പ്രഭു, പ്രസന്ന, സുനിൽ, യോഗി ബാബു, രാുഹൽ ദേവ്, രഘു റാം, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
അജിത്ത് പല ഗെറ്റപ്പുകളിലാണ് ചിത്രത്തിലെത്തുന്നതെന്ന് സൂചന നൽകുന്ന ടീസർ പുറത്ത് വന്നിരുന്നു. ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ പേർ കണ്ട തമിഴ് ഫിലിം ടീസറായിയിരുന്നു ഗുഡ് ബാഡ് അഗ്ലിയുടേത്. ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി. ജിവി പ്രകാശാണ് സംഗീതം നൽകിയിരിക്കുന്നത്.
ALSO READ: സജിൻ ഗോപു നായകനായ 'പൈങ്കിളി' ഒടിടിയിലേക്ക്; സ്ട്രീമിങ് എവിടെ, എപ്പോൾ?
ചിത്രിത്തിന്റെ ഓഡിയോ റൈറ്റ്സ് ടീ സീരീസിനാണ്. ഛായാഗ്രാഹണം- അഭിനന്ദന്‍ രാമാനുജൻ. എഡിറ്റിംഗ്- വിജയ് വേലുകുട്ടി. ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ദിനേഷ് നരസിംഹൻ. പ്രൊഡക്ഷൻ ഡിസൈനർ- ജി എം ശേഖർ. സൌണ്ട് ഡിസൈനിംഗ്- സുരേനൻ. പബ്ലിസിറ്റി ഡിസൈൻ- എ. ഡി. എഫ്. എക്സ് സ്റ്റുഡിയോ.
സംഘട്ടനം- സുപ്രീം സുന്ദർ, കലോയൻ വോഡെനിച്ചാരോവ്. സ്റ്റിൽസ്- ജി ആനന്ദ് കുമാർ. സ്റ്റൈലിസ്റ്റ്- അനു വർദ്ധൻ, രാജേഷ് കമർസ. പി. ആർ. ഒ- സുരേഷ് ചന്ദ്ര, വംശി ശേഖർ (തെലുങ്ക്). മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ. തമിഴ്നാട് റീജിയൻ മാർക്കറ്റിംഗ്- ഡി വൺ. കേരള റീജിയൻ മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻ- ഡോ.സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ).
‘ഗുഡ് ബാഡ് ആഗ്ലി’ യുടെ ഒ.ടി.ടി സ്ട്രീമിംഗ് റൈറ്റ്സ് നെറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത്. തമിഴിനു പുറമെ ഹിന്ദി, കന്നഡ തെലുങ്ക്, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസ് ചിത്രം ഏപ്രിൽ 10-ന് കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിക്കും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









